Social Media
സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്; രമേഷ് പിഷാരടിക്ക് എതിരെ ട്രോളുമായി സംവിധായകന്‍
സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്; രമേഷ് പിഷാരടിക്ക് എതിരെ ട്രോളുമായി സംവിധായകന്‍
രമേഷ് പിഷാരടിക്ക് എതിരെ ട്രോളുമായി സംവിധായകന്‍ എം.എ നിഷാദ്. നിയമസഭ തിരഞ്ഞെടുപ്പില്‍ പിഷാരടി പ്രചാരണത്തിന് എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു എന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്ന ട്രോളാണ് എം.എ നിഷാദും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
”സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്..? But I can -പിഷാരടി” എന്നാണ് എം.എ നിഷാദ് പിഷാരടിയുടെ പ്രചാരണ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.
പിഷാരടി പ്രചാരണത്തില്‍ പങ്കെടുത്ത സുഹൃത്തും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന ധര്‍മജന്റെ പ്രചരണത്തില്‍ പിഷാരടി സജീവമായി പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. വി.എസ് ശിവകുമാര്‍, ശബരീനാഥ്, പി.കെ ഫിറോസ്, വി.ടി ബല്‍റാം, കെ.എന്‍.എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു.
