Social Media
ജസ്റ്റ് മാരീഡ് ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി ബോബന്; രശ്മി ചേച്ചിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലല്ലോയെന്ന് ആരാധകര്‍
ജസ്റ്റ് മാരീഡ് ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി ബോബന്; രശ്മി ചേച്ചിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലല്ലോയെന്ന് ആരാധകര്‍
അവതാരികയായി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് രശ്മി ബോബന്. താരത്തെപ്പോലെതന്നെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് ഭര്‍ത്താവും സംവിധായകനുമായ ബോബന് സാമുവലും
ഒന്നിച്ച് പരമ്പരയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു രശ്മിയുടേയും ബോബന്റെയും വിവാഹം. സമൂഹമാധ്യമങ്ങളില്‍ സജീവമായ രശ്മി അടുത്തിടെ പങ്കുവച്ച ചില ഫോട്ടോഷൂട്ടുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ ജസ്റ്റ് മാരീഡ് ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി. രണ്ടായിരത്തി ഒന്നില്‍ ‘പെയ്തൊഴിയാതെ’ എന്ന പരമ്പരയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോഴായിരുന്നു ഇരുവരുടേയും വിവാഹം. അക്കാലത്ത് പെയ്തൊഴിയാതെ പരമ്പരയുടെ അസോസിയേറ്റ് സംവിധായകനായിരുന്നു ബോബന്. അക്കാലത്തുള്ള ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്. ബോബന് ചേട്ടന് അന്നേ ചുള്ളനാണല്ലെ എന്നാണ് മിക്ക ആളുകളും ചിത്രത്തിന് കമന്റ് ചെയ്യുന്നത്. കൂടാതെ, രശ്മി ചേച്ചിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലല്ലോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, പോക്കിരിരാജ, ബാബാ കല്ല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്ത രശ്മി മമ്മൂട്ടി ചിത്രമായ വണ്ണിലാണ് അവസാനമായി വേഷമിട്ടത്. നിരവധി ഹിറ്റ് സിനിമകളുടെ മേക്കറായ ബോബന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം അല്‍-മല്ലുവാണ്. കൂടാതെ ദൃശ്യം രണ്ടില്‍ ഡി.വൈ.എസ്.പി രഘുറാം എന്ന ചെറിയൊരു കഥാപാത്രമായി ബോബന് എത്തിയിരുന്നു
