Connect with us

ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നവൻ, സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്നവൻ; പുത്തൻ ചിത്രവുമായി ശ്രുതി രജനികാന്ത്

Social Media

ചക്കപ്പഴം പരമ്പരയിലൂടെയെത്തി മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം പൈങ്കിളി ആയി മാറുകയായിരുന്നു ശ്രുതി രജനികാന്ത്. ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്ത ശ്രുതിയുടെ ഏറ്റവും പുതിയ ചിത്രമാണ് വൈറൽ ആകുന്നത്.

ആത്മ സുഹൃത്തിന് ഒപ്പമുള്ള ചിത്രവും അതിനു നൽകിയ മനോഹര ക്യാപ്‌ഷനും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നവൻ, സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്നവൻ, വേറെന്ത് വേണം’, എന്ന ക്യാപ്‌ഷൻ നൽകിയാണ് ശ്രുതി ചിത്രം പങ്ക് വച്ചത്. ഫാഷൻ ഫോട്ടോഗ്രാഫർ ജിതിൻ ബാബുവാണ് ചിത്രത്തിലുള്ളത്.

ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രുതി മിനിസ്‌ക്രീനിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളായി എത്തിയാണ് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. അതിനും മുൻപേ മാനസപുത്രിയിൽ ശരത്തിന്റെയും സംഗീത മോഹന്റെയും മകൻ ആയി വേഷം ഇട്ടതും ശ്രുതിയാണ്.

വർഷങ്ങൾക്കിപ്പുറം പൈങ്കിളിയായി വീണ്ടും മലയാളികളെ കുടുകുടെ ചിരിപ്പിക്കാനായി ഫ്ളവേഴ്സിലൂടെ യാണ് ശ്രുതി എത്തിയത്. താര സുന്ദരിയ്ക്ക് വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇപ്പോഴും സംഭവിച്ചിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

More in Social Media

Trending

Recent

To Top