Connect with us

പിങ്ക് ലാച്ചയില്‍ അതീവ സുന്ദരിയായി രശ്മി സോമന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

പിങ്ക് ലാച്ചയില്‍ അതീവ സുന്ദരിയായി രശ്മി സോമന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

പിങ്ക് ലാച്ചയില്‍ അതീവ സുന്ദരിയായി രശ്മി സോമന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനിലെ സ്ഥിരം സാന്നിധ്യമായിരുന്നു രശ്മി. എന്നാല്‍ ഇടക്കാലം കൊണ്ട് സീരിയലില്‍ നിന്നും രശ്മി അപ്രത്യക്ഷമായിരുന്നു. പിന്നീട് അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി.

ഇപ്പോള്‍ കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ പിങ്ക് നിറമുള്ള ലാച്ചയില്‍ അതീവ സുന്ദരിയായിട്ടാണ് രശ്മി പുതിയ ചിത്രങ്ങളില്‍ നിറയുന്നത്.

കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ നല്‍കുന്ന കമന്റ്. പൊതുവെ നാടന്‍ വേഷങ്ങളിലാണ് രശ്മി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ഗുരുവായൂര്‍ ഏകാദശി ദിവസം രശ്മി പങ്കിട്ട സാരി ലുക്കിലുള്ള ചിത്രം ഏറെ വൈറലായിരുന്നു

സ്‌നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ കാര്‍ത്തികദീപത്തില്‍ നായികയുടെ അപ്പച്ചിയായാണ് രശ്മിയെത്തുന്നത്. നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ പരമ്പരകളില്‍ താരം അഭിനയിച്ചിരുന്നു. തിരിച്ചുവരവിലും നടിയെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Uncategorized