Social Media
അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്, നടക്കേണ്ട സമയത്ത് വിവാഹം നടക്കും
അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്, നടക്കേണ്ട സമയത്ത് വിവാഹം നടക്കും
നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തി. ഒരു ദേശീയ മാധ്യമത്തോടായിരുന്നു തന്റെ വിവാഹത്തേക്കുറിച്ച് കീര്‍ത്തി വ്യക്തത വരുത്തിയത്.
താനും അനിരുദ്ധും വിവാഹിതരാവുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണ്. നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീര്‍ത്തി പറഞ്ഞു.
നേരത്തേ കീര്‍ത്തിയുടെ പിതാവും നിര്‍മാതാവുമായ ജി. സുരേഷ് കുമാറും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി. സുരേഷ് കുമാര്‍ വ്യക്തമാക്കി.
മുമ്പും കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് അന്ന് കീര്‍ത്തി പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ജി. സുരേഷ് കുമാറും അന്ന് പ്രതികരിച്ചിരുന്നു.