Social Media
കറുപ്പ് നിറത്തിൽ അതീവസുന്ദരിയായി ഭാവന; ചിത്രങ്ങൾ പങ്കുവെച്ച് താരം
കറുപ്പ് നിറത്തിൽ അതീവസുന്ദരിയായി ഭാവന; ചിത്രങ്ങൾ പങ്കുവെച്ച് താരം
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു
സാമൂഹമാധ്യമങ്ങളില്‍ സജീവമായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് നിറത്തിലുള്ള ഔട്ട് ഫിറ്റ് ധരിച്ച് അതി സുന്ദരിയായി എത്തിയിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന. ചിത്രത്തില്‍ വളരെ സുന്ദരിയായാണ് താരത്തെ കാണാന്‍ കഴിയുന്നത്.
വിവാഹശേഷം മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും കന്നഡ ചിത്രങ്ങളില്‍ സജീവമാണ് താരം. 2017ല്‍ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങള്‍.
