Social Media
‘നാൻ വന്തിട്ടെൻ എന്ന് സൊല്ല്’ ; ഉയിരിനേയും ഉലകത്തേയും കയ്യിൽ പിടിച്ച് ഇന്‍സ്റ്റഗ്രാമില്‍ മാസ് എന്‍ട്രി നടത്തി നയന്‍താര
‘നാൻ വന്തിട്ടെൻ എന്ന് സൊല്ല്’ ; ഉയിരിനേയും ഉലകത്തേയും കയ്യിൽ പിടിച്ച് ഇന്‍സ്റ്റഗ്രാമില്‍ മാസ് എന്‍ട്രി നടത്തി നയന്‍താര
ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാം പേജിൽ അരങ്ങേറ്റം കുറിച്ച് നയൻതാര. വെറും ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലേറെയാണ് നയന്‍സിനെ പിന്തുടരുന്നത്. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നത്
‘മൈ ഉയിർസ് വെൽകം ടു ഐജി’ എന്നാണ് വിഗ്നേഷ് ശിവന്റെ കമന്റ്. ആദ്യ പോസ്റ്റ് ഒരു റീല്‍ രൂപത്തിലാണ് നയൻസ് പോസ്റ്റ് ചെയ്തത്. നയൻതാരയുടെ വീട്ടിനുള്ളിൽ വച്ചെടുത്ത വിഡിയോയാണിത്. ‘നാൻ വന്തിട്ടെൻ എന്ന് സൊല്ല്’ എന്നാണ് വിഡിയോയ്ക്ക് നയൻസിന്റെ അടിക്കുറിപ്പ്.
മലയാള താരങ്ങൾ ഉൾപ്പെടെ നയൻതാരയുടെ ഫോളവേഴ്സ് ലിസ്റ്റിലുണ്ട്. നയൻസ് ഫോളോ ചെയ്യുന്നതാകട്ടെ അഞ്ചു പേരെയും. ഭർത്താവ് വിഗ്നേഷ് ശിവൻ, നടൻ ഷാരൂഖ് ഖാൻ, റൗഡി പിക്ചേഴ്സ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെയാണ് നയൻതാര ഫോളോ ചെയ്യുന്നത്. ജവാന്റെ റിലീസിനോടടുത്താണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
നയൻതാരയ്ക്കും വിഘ്നേശ് ശിവനും കഴിഞ്ഞ വർഷമായിരുന്നു ഇരട്ടക്കുട്ടികൾ ജനിച്ചത്.വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കൾ ആയത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്. ‘എൻ’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്നേഷ് പറഞ്ഞത്.
