Social Media
മക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിച്ച് നടി ലിസി
മക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിച്ച് നടി ലിസി
മക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിച്ച് നടി ലിസി. മക്കളായ സിദ്ധാർഥ്, കല്ല്യാണി, സിദ്ധാർഥിന്റെ ഭാര്യ മെർലിൻ ബാസ്സ് എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി പങ്കുവച്ചത്. ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് സദ്യയും ആസ്വദിച്ചായിരുന്നു ഇവരുടെ ഓണം.
‘‘നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേൽക്കുന്ന ഈ വേളയിൽ നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ’’ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചു.
ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു. സിദ്ധാർഥിന്റെ ഭാര്യ മെര്‍ലിന്‍ വിഷ്വല്‍ ഇഫക്റ്റ്സ് പ്രൊഡ്യൂസറാണ്.