Social Media
ഞങ്ങളുടെ ആദ്യ ഹഗ്; കുഞ്ഞിന്റെ ചിത്രം പങ്കിട്ട് വിദ്യ ഉണ്ണി
ഞങ്ങളുടെ ആദ്യ ഹഗ്; കുഞ്ഞിന്റെ ചിത്രം പങ്കിട്ട് വിദ്യ ഉണ്ണി
കുഞ്ഞുമായുള്ള ചിത്രം പങ്കുവച്ച് വിദ്യ ഉണ്ണി. ആദ്യമായിട്ടാണ് കുഞ്ഞിന്റെ ചിത്രം വിദ്യ പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ആദ്യ ഹഗ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ജെൻഡർ റിവീലിങ്ങ് വിഡിയോയിലൂടെ പെൺകുട്ടിയാണ് പിറക്കാൻ പോകുന്നതെന്ന് വിദ്യയും ഭർത്താവ് സഞ്ജയും ആരാധകരെ അറിയിച്ചിരുന്നു. ആഘോഷമായാണ് ജെൻഡർ റിവീലിങ്ങ് നടത്തിയത്.
ഓഗസ്റ്റ് ഏഴിനാണ് ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചത്. ഭർത്താവ് സഞ്ജയും സിംഗപ്പൂരിൽ ആണ്. പ്രസവത്തിനു ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ വിദ്യക്ക് വൻ സർപ്രൈസാണ് സഞ്ജയ് ഒരുക്കിയത്.
പ്രേഷകർക്ക് പ്രിയപ്പെട്ട താരസഹോദരിമാരാണ് ദിവ്യ ഉണ്ണിയും വിദ്യ ഉണ്ണിയും. ചാനല്‍ ഷോസിലൂടെയും സിനിമകളിലൂടെയും തിളങ്ങിയ വിദ്യ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് സിനിമയിൽനിന്നു വിട്ടുനിന്നത്. ഡോക്ടര്‍ ലവ് എന്ന ചിത്രമായിരുന്നു വിദ്യയുടെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് സിനിമയിൽനിന്നു വിട്ടുനിന്നത്.
ഗർഭകാല വിശേഷങ്ങൾ ഒക്കെയും വിദ്യ പോസ്റ്റുകളിലൂടെ പങ്കിട്ടിരുന്നു. നിറവയറിൽ നൃത്തം വയ്ക്കുന്ന വിദ്യയുടെ വീഡിയോ വൈറലായിരുന്നു.
