Connect with us

സ്‌മൈൽ പ്ലീസ്; കുടുംബത്തെ ചേർത്തുപിടിച്ച് അജിത്, വൈറലായി ചിത്രം

Social Media

സ്‌മൈൽ പ്ലീസ്; കുടുംബത്തെ ചേർത്തുപിടിച്ച് അജിത്, വൈറലായി ചിത്രം

സ്‌മൈൽ പ്ലീസ്; കുടുംബത്തെ ചേർത്തുപിടിച്ച് അജിത്, വൈറലായി ചിത്രം

നടി ശാലിനിയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. അനൗഷ്‌കയ്ക്കും ആദ്വിക്കിനുമൊപ്പമുള്ള അജിത്തിന്റെയും ശാലിനിയുടെയും ചിത്രമാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

വിവാഹത്തിന് ശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ശാലിനി അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.

.‘അമര്‍ക്കളം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത്. 1999ല്‍ അമര്‍ക്കളം സിനിമയില്‍ കത്തി വീശുന്ന ഷോട്ടില്‍, ശാലിനിയുടെ കൈ അറിയാതെ മുറിച്ചത് മുതലാണ് അജിത്തിന് പ്രണയം തുടങ്ങിയതെന്ന് ശാലിനി ഒരിക്കല്‍ പറഞ്ഞിരുന്നു. 2000 ഏപ്രില്‍ മാസത്തില്‍ ഇരുവരും വിവാഹിതരായി.

ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം, സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്” എന്നും ശാലിനി പറഞ്ഞിരുന്നു.

More in Social Media

Trending

Recent

To Top