Connect with us

നോൺവെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; വീഡിയോയ്ക്ക് താഴെ കമന്റ്, മറുപടിയുമായി അഭിരാമി സുരേഷ്

Social Media

നോൺവെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; വീഡിയോയ്ക്ക് താഴെ കമന്റ്, മറുപടിയുമായി അഭിരാമി സുരേഷ്

നോൺവെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; വീഡിയോയ്ക്ക് താഴെ കമന്റ്, മറുപടിയുമായി അഭിരാമി സുരേഷ്

അച്ഛന്റെ മരണത്തിന്റെ വേദനയിൽ നിന്നും പതിയെ കര കയറുകയാണ് അമൃത സുരേഷും അഭിരാമി സുരേഷും. അച്ഛന്റെ അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം അഭിരാമി പങ്കുവെച്ചിരുന്നു. ഹൃദയഹാരിയായ ഒരു കുറിപ്പിനൊപ്പമായിരുന്നു വിഡിയോ. എന്നാൽ അതിന് താഴെ വന്ന മോശം കമന്റിന് അഭിരാമി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

‘അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു.. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ.. ഇന്നു കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല…’ എന്നാണ് അഭിരാമി കുറിച്ചത്. കേക്കു മുറിച്ചായിരുന്നു പിറന്നാൾ ആഘോഷം. കൂടാതെ ബർത്ത്ഡേ ആഘോഷത്തിന്റെ ഭാ​ഗമായി സ്പെഷ്യലായി നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഒരുക്കുന്നതും വിഡിയോയിലുണ്ടായിരുന്നു.

ഈ വിഡിയോയ്ക്ക് താഴെയാണ് ഒരാൾ അപമാനിക്കുന്ന തരത്തിൽ കമന്റുമായി എത്തിയത്. നോൺവെജ് കഴിച്ചതുകൊണ്ടാണ് അങ്ങേര് നേരത്തെ പോയത് എന്നായിരുന്നു കമന്റ്. തൊട്ടുപിന്നാലെ മറുപടിയുമായി അഭിരാമി എത്തി. ഇതിന് മോശം മറുപടി നൽകണമെന്ന് എനിക്കുണ്ട്. പക്ഷേ ഞാനത് ചെയ്യുന്നില്ല. മരിച്ച ഒരാളോട് കുറച്ച് ബഹുമാനം കാണിക്കൂ.- എന്നാണ് അഭിരാമി കുറിച്ചത്. നിരവധി പേരാണ് കമന്റ് ചെയ്ത ആളെ വിമര്‍ശിച്ചുകൊണ്ട് എത്തിയത്.

സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

More in Social Media

Trending