Connect with us

മോഹൻലാലിനൊപ്പം കൈപ്പിടിച്ച് മഹാലക്ഷ്മി; തൊട്ടടുത്ത് കാവ്യയും ദിലീപും; ചിത്രം വൈറൽ

Social Media

മോഹൻലാലിനൊപ്പം കൈപ്പിടിച്ച് മഹാലക്ഷ്മി; തൊട്ടടുത്ത് കാവ്യയും ദിലീപും; ചിത്രം വൈറൽ

മോഹൻലാലിനൊപ്പം കൈപ്പിടിച്ച് മഹാലക്ഷ്മി; തൊട്ടടുത്ത് കാവ്യയും ദിലീപും; ചിത്രം വൈറൽ

അടുത്തിടെയായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹം നടന്നത്. സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി തുടങ്ങിയവരെല്ലാം പങ്കെടുത്തു.

വിവാഹത്തിന് ദിലീപിനും കാവ്യയ്ക്കും ഒപ്പം മകൾ മഹാലക്ഷ്മിയും എത്തിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിനൊപ്പം നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

പ്രമുഖ സ്റ്റിൽ ഫൊട്ടൊഗ്രാഫറായ ജയപ്രകാശ് പയ്യനൂർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹൻലാലിനൊപ്പം കൈപ്പിടിച്ച് നിൽക്കുകയാണ് കുഞ്ഞ് മഹാലക്ഷ്മി. കാവ്യയെയും ദിലീപിനെയും ചിത്രങ്ങളിൽ കാണാം.

മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ടു തന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പുറത്തുവരുമ്പോഴെല്ലാം ദിലീപിന്റെയും കാവ്യയുടെയും ആരാധകർ ഏറ്റു പിടിക്കാറുണ്ട്.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top