Social Media
അഭ്യൂഹങ്ങൾക്ക് വിരാമം; കുഞ്ഞാറ്റയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഉര്‍വശി
അഭ്യൂഹങ്ങൾക്ക് വിരാമം; കുഞ്ഞാറ്റയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഉര്‍വശി
മകള്‍ കുഞ്ഞാറ്റയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ഉര്‍വശി. കുഞ്ഞാറ്റയ്ക്കരികിലായി ഇഷാനെയും കാണാം.
കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ നടി തന്റെ പുതിയ അക്കൗണ്ട് തുറക്കുന്നത്. ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പമുള്ള ഫോട്ടോയായിരുന്നു ആദ്യമായി പങ്കുവെച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഉര്‍വശിയുടെ വരവിനെ സ്വാഗതം ചെയ്തിരുന്നു. മകനൊപ്പമുള്ള ചിത്രങ്ങള്‍ എത്തിയതോടെ കുഞ്ഞാറ്റയെ കുറിച്ച് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു.
ഇപ്പോള്‍ മൂന്ന് പേരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ”എന്ത് ഭംഗി ചേച്ചി ഈ കാഴ്ച, മനസ് നിറഞ്ഞ സന്തോഷം” എന്നാണ് ചിത്രത്തിന് ബീന ആന്റണിയുടെ കമന്റ്.
നടന്‍ മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ.
2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാന്‍. ഇടയ്ക്ക് ഉര്‍വശിയും കുഞ്ഞാറ്റയും പിണക്കത്തിലാണെന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.