Connect with us

ആസിഫ് അലിക്കും സമയ്ക്കും ‘വീണ്ടും’ വിവാഹം; പത്താം വിവാഹവാർഷികം ആഘോഷമാക്കി നടനും കൂട്ടരും

Malayalam

ആസിഫ് അലിക്കും സമയ്ക്കും ‘വീണ്ടും’ വിവാഹം; പത്താം വിവാഹവാർഷികം ആഘോഷമാക്കി നടനും കൂട്ടരും

ആസിഫ് അലിക്കും സമയ്ക്കും ‘വീണ്ടും’ വിവാഹം; പത്താം വിവാഹവാർഷികം ആഘോഷമാക്കി നടനും കൂട്ടരും

പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്‌ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം ഗംഭീരമാക്കി മാറ്റിയത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ഇവന്റ് ചിത്രീകരിച്ച സ്റ്റുഡിയോ 360 ഇവരുടെ ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

‘പൊളിച്ചടുക്കി തലയും കുത്തി നിന്ന് ’ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചത്. തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ജോമോൻ ടി. ജോൺ ആണ് ആസിഫിന്റെയും കുടുംബത്തിന്റെയും മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്. മക്കളായ ആദമിനെയും ഹയയെയും വിഡിയോയിൽ കാണാം. ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വർഗീസും സഹോദരൻ അസ്ക്കർ അലിയും ആഘോഷങ്ങൾക്ക് എത്തി.

2013 ലാണ് സമ മസ്റീനെ ആസിഫ് വിവാഹം ചെയ്തത്. ആദം, ഹയ എന്നീ പേരുകളിൽ കണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘2018’ ലാണ് ആസിഫ് അവസാനമായി അഭിനയിച്ചത്. വേണു കുന്നപ്പിള്ളിയുടെ നിർമാണിത്തിലൊരുങ്ങിയ ചിത്രം 100 കോടി വിജയം നേടി. തിയേറ്ററുകളിലെത്തി മൂന്ന് ആഴ്ച്ചകൾക്കു ശേഷവും ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്.

More in Malayalam

Trending

Recent

To Top