Social Media
ഒർഹാൻ ഒരു ലക്കി ബോയി ആണ്, ഈ മനോഹരമായ ചിത്രത്തിന് നന്ദി മമ്മൂക്ക; ചിത്രം പങ്കിട്ട് നടൻ
ഒർഹാൻ ഒരു ലക്കി ബോയി ആണ്, ഈ മനോഹരമായ ചിത്രത്തിന് നന്ദി മമ്മൂക്ക; ചിത്രം പങ്കിട്ട് നടൻ
ഫോട്ടോഗ്രാഫിയോട് മമ്മൂട്ടിയ്ക്ക് ഒരു കമ്പമുണ്ട്. പല താരങ്ങളേയും മെഗാസ്റ്റാർ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. മഞ്ജുവാര്യർ, രമേഷ് പിഷാരടി, നയൻതാര, ലെന എന്നിവരുടെ ചിത്രങ്ങളും അടുത്തിടെ മമ്മൂട്ടി പകർത്തിയിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടി പകർത്തിയ മകൻ ഒർഹാന്റെ ചിത്രം ഷെയർ ചെയ്യുകയാണ് സൗബിൻ ഷാഹിർ. “ഒർഹാൻ ഒരു ലക്കി ബോയി ആണ്. ചിത്രത്തിന് കടപ്പാട്: മമ്മൂട്ടി. ഈ മനോഹരമായ ചിത്രത്തിന് നന്ദി മമ്മൂക്ക, ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിനും ഊഷ്മളതയക്കും നന്ദി,” എന്നാണ് സൗബിൻ കുറിക്കുന്നത്.
ക്യാമറ ലക്ഷ്യമാക്കി ചിരിയോടെ ഓടി വരുന്ന കുഞ്ഞു ഒർഹാനെയാണ് ചിത്രത്തിൽ കാണാനാവുക. മുൻപ് ഇസഹാക്കിന്റെ പടമെടുക്കുന്ന മമ്മൂട്ടിയുടെ ഒരു ചിത്രം ചാക്കോച്ചനും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
സറണ്ടർ റെഡ്ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഏജന്റാ’ണ് മമ്മൂട്ടിയുടെ അവസാനം റിലീസിനെത്തിയ ചിത്രം. സ്പൈ ആക്ഷൻ ത്രില്ലർ ഴോണറിലെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അഖിൽ അക്കിനേനിയാണ്. ഏപ്രിൽ 28 ന് റീലിസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ അനക്കമൊന്നും സൃഷ്ടിച്ചില്ല.
അതേസമയം, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘കാതല്‍ – ദ കോര്‍’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലാണ് കണ്ണൂര്‍ സ്‌ക്വാഡ് ഒരുങ്ങുന്നത്.