നടൻ ബാബു ആന്റണിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഗീത സംവിധായകൻ ശരത്ത്. “കുങ് ഫു പഠിക്കണം എന്ന മോഹവുമായി ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ” എന്നാണ് ശരത്ത് അടികുറിപ്പായി നൽകിയത്. സിംഹത്തെ പോലെ കൈ വച്ചാണ് ഇരുവരും ചിത്രത്തിനു പോസ് ചെയ്തിരിക്കുന്നത്.
രണ്ടും അസാധ്യ സിംഹങ്ങൾ തന്നെ പകരക്കാർ ഇല്ലാത്ത പ്രതിഭകൾ, പഠിക്കു പഠിച്ചു മിടുക്കനാകു, സിംഹത്തോടൊപ്പം, ശ്രുതി ചേർത്തു പയറ്റാം,തുടങ്ങിയ രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്. ശരത്തും ബാബു ആന്റണിയും ഏതോ യാത്രയ്‌ക്കൊരുങ്ങുകയാണെന്നാണ് ഫൊട്ടൊയിൽ നിന്ന് വ്യക്തമാകുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ അനവധി ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് ശരത്ത്. വിവിധ സംഗീത റിയാലിറ്റി ഷോകളുടെ വിധിക്കർത്താവായും ശരത്ത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യിലാണ് ബാബു ആന്റണി അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ നായകനായ വിജയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് കൊണ്ടുള്ള കുറിപ്പ് ഷെയർ ചെയ്തിരുന്നു.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...