മലയാളികളുടെ ഇഷ്ട താരമാണ് പത്മപ്രിയ. ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലും നടി സജീവമാണ്
ഇടയ്ക്ക് താൻ കൃഷി ചെയ്യുന്ന വീഡിയോയും മറ്റും പത്മപ്രിയ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ വളരെ വ്യത്യസ്തമായ ഒരു പോസ്റ്റാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. മിന്നൽ മുരളിയെ പോലെ മിന്നൽ മിനിയായാണ് പത്മപ്രിയ എത്തുന്നത്.
ഒരു ഫൊട്ടൊഷൂട്ടിനായാണ് വെറൈറ്റിയായി താരം വസ്ത്രം ചെയ്തത്. കാറിനു മുകളിൽ കയറി നിന്നും, മരത്തിൽ കയറിയുമൊക്കൊ ഫൊട്ടൊ പകർത്തുന്നത് വീഡിയോയിൽ കാണാം. “ഇതു മിന്നൽ മിനിയുടെ സമയം” എന്നാണ് വീഡിയോയ്ക്ക് താഴെ പത്മപ്രിയ കുറിച്ചത്. വനിത ദിനത്തോടനുബന്ധിച്ച് പകർത്തിയ ചിത്രങ്ങളാണെന്നാണ് ഹാഷ്ടാഗിൽ നിന്ന് വ്യക്തമാകുന്നത്. ഗായിക സയനോറ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിട്ടുണ്ട്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...