Connect with us

ഇരുവശങ്ങളിലേക്കും മുടി പിന്നിയിട്ട് പത്മപ്രിയ; പുതിയ മേക്കോവർ ചിത്രങ്ങളുമായി താരം

Actress

ഇരുവശങ്ങളിലേക്കും മുടി പിന്നിയിട്ട് പത്മപ്രിയ; പുതിയ മേക്കോവർ ചിത്രങ്ങളുമായി താരം

ഇരുവശങ്ങളിലേക്കും മുടി പിന്നിയിട്ട് പത്മപ്രിയ; പുതിയ മേക്കോവർ ചിത്രങ്ങളുമായി താരം

ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം.
ഇതിനിടയിൽ താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും ശ്രദ്ധ നേടി. നീളൻ മുടിയുമായി സിനിമ ലോകത്തെത്തിയ പത്മപ്രിയ കുറച്ച് നാളുകൾക്ക് മുൻപാണ് ഷോർട്ട് ഹെയർ ലുക്ക് പരീക്ഷിച്ചത്.

ഇപ്പോഴിതാ ഇരുവശങ്ങളിലേക്കും മുടി പിന്നിയിട്ടിരിക്കുന്ന ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. പത്മപ്രിയയുടെ മേക്കോവർ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതിനൊപ്പം തന്നെ താരത്തിന്റെ നീണ്ട മുടിയെ കുറിച്ചുള്ള കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്. എനിക്ക് നിങ്ങളുടെ നീണ്ട മുടിയായിരുന്നു ഇഷ്ടം, എവിടെ നീണ്ട മുടി തുടങ്ങിവയാണ് ആരാധകർ ചോദിക്കുന്നത്.

തെലുങ്ക് ചിത്രം ‘സീനു വാസന്തി ലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാലോകത്തെത്തുന്നത്. മമ്മൂട്ടി ചിത്രം ‘കാഴ്ച്ച’യിലൂടെയാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥൻ തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികൾക്കു സുപരിചിതയായി മാറി. അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

More in Actress

Trending

Recent

To Top