News
അവള് നിങ്ങളുടെ കാമുകിയാകാം, പക്ഷെ അവളോട് മാപ്പ് പറയൂ; കാമുകിയെ നടുറോഡിൽ വെച്ച് തല്ലിയ കാമുകനെതിരെ തെലുങ്ക് നടൻ
അവള് നിങ്ങളുടെ കാമുകിയാകാം, പക്ഷെ അവളോട് മാപ്പ് പറയൂ; കാമുകിയെ നടുറോഡിൽ വെച്ച് തല്ലിയ കാമുകനെതിരെ തെലുങ്ക് നടൻ

കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞു നിര്‍ത്തി നടൻ നാഗ ശൗര്യ. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വെച്ച് യുവാവ് യുവതിയെ തല്ലിയപ്പോള്‍ നടന് രക്ഷകനായി എത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.
യുവാവിന്റെ കൈയില്‍ പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. യുവതിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ കാമുകിയാണ് ഇത് എന്നാണ് യുവാവ് പറയുന്നത്.
ഇതോടെ എന്തിനാണ് യുവതിയെ വഴിയില്‍ വച്ച് അടിച്ചതെന്ന് ശൗര്യ യുവാവിനോട് ചോദിക്കുകയായിരുന്നു. ‘അവള് നിങ്ങളുടെ കാമുകിയാകാം, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇതുപോലെ മോശമായി പെരുമാറാന്‍ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ’ എന്നാണ് നാഗ ശൗര്യ പറയുന്നത്.
ഇത് കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ കമന്റ് ബോക്സില്‍ നിരവധി പേരാണ് നാഗ ശൗര്യയുടെ ഇടപെടലിനെ പ്രശംസിക്കുന്നത്. എന്നാല്‍ ഇത് പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...