Connect with us

വിശ്വാസ വഞ്ചന; ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസ്

Bollywood

വിശ്വാസ വഞ്ചന; ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസ്

വിശ്വാസ വഞ്ചന; ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസ്

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് പോലീസ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജസ്വന്ത് ഷാ എന്നയാളുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരമാണ് കേസ്. ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസിഡറായ തുള്‍സിയാനി എന്ന കെട്ടിട നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.

തുള്‍സിയാനിയുടെ ലഖ്‌നൗവിലെ ഗോള്‍ഫ് സിറ്റി ഏരിയയിലെ ഫ്‌ളാറ്റ് വാങ്ങാനായി ജസ്വന്ത് ഷാ 86 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പണം വാങ്ങിയ ശേഷം കമ്പനി അധികൃതര്‍ ഫ്‌ളാറ്റ് തനിക്ക് കൈമാറിയില്ലെന്നാണ് ഷാ ആരോപിക്കുന്നത്. മറ്റാര്‍ക്കോ ഫ്‌ളാറ്റ് നല്‍കുകയായിരുന്നെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

ഗൗരി ഖാന് പുറമേ തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടര്‍ അനില്‍ കുമാര്‍ തുള്‍സിയാനി, കമ്പനി ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി എന്നിവര്‍ക്കെതിരെയും ജസ്വന്ത് ഷാ പരാതി നല്‍കിയിട്ടുണ്ട്.

ഗൗരി ഖാന്‍ ബ്രാന്‍ഡ് അമ്പാസിഡറായതിനാലാണ് താന്‍ ഫ്‌ളാറ്റ് വാങ്ങാന്‍ പണം നല്‍കിയതെന്നും പരാതിക്കാരനായ ഷാ പറഞ്ഞു. ഗൗരി ഖാന്‍ ഡിസൈന്‍സ് എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുണ്ട് ഗൗരിക്ക്. ബി ടൗണിലെ മികച്ച ഇന്റീരിയര്‍ ഡിസൈനര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഗൗരി ഖാന്‍.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top