Connect with us

ഞാനൊരു ചേച്ചിയമ്മയായി… അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു; സന്തോഷ വാർത്തയുമായി ആര്യ പാർവതി

Social Media

ഞാനൊരു ചേച്ചിയമ്മയായി… അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു; സന്തോഷ വാർത്തയുമായി ആര്യ പാർവതി

ഞാനൊരു ചേച്ചിയമ്മയായി… അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു; സന്തോഷ വാർത്തയുമായി ആര്യ പാർവതി

താന്‍ ചേച്ചിയമ്മയായ സന്തോഷ വാർത്ത പങ്കുവെച്ച് നടിയും നർത്തകിയുമായ ആര്യ പാർവതി. സോഷ്യൽ മീഡിയ വഴി തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആര്യ ആരാധകരുമായി പങ്കുവച്ചത്.

‘ഞാനൊരു ചേച്ചിയമ്മയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആര്യയ്ക്കും കുടുംബത്തിനും ആശംസകളറിയിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് 23-ാം വയസില്‍ താന്‍ വല്ല്യേച്ചി ആകാന്‍ പോവുകയാണെന്ന സന്തോഷം പങ്കുവച്ച് ആര്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അമ്മയുടെ നിറവയറില്‍ പിടിച്ചിരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാര്‍ത്ത അറിയിച്ചത്. വളരെ വൈകിയാണെങ്കിലും അമ്മ ഗർഭിണിയായതിൽ ഏറെ സന്തോഷമാണെന്ന് ആര്യ അടുത്തിടെ പറഞ്ഞിരുന്നു. എട്ടാം മാസത്തിലാണ് അമ്മ ഗർഭിണിയായ വിവരം ആര്യ അറിയുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top