ലക്ഷ്മി നക്ഷത്ര അടിവസ്ത്രത്തെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞു പോലും വാര്‍ത്തകള്‍ വന്നേക്കാം; എനിക്ക് വിഷയം അല്ല ; ലക്ഷ്മി നക്ഷത്ര
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്.തന്റെ വീട്ടിലെ വിശേഷങ്ങളെ കുറിച്ചും യാത്രകളെ കുറിച്ചും എല്ലാം പങ്കുവയ്ക്കുന്നതിനൊപ്പം സാമൂഹിക കാര്യങ്ങളിലും ഇടപെടാറുണ്ട്. ഇന്‍ഫോര്‍മേറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ തന്റെ ആരാധകരുമായി പങ്കുവയ്ക്കാനും ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനല്‍ ഉപയോഗിയ്ക്കുന്നു. അത്തരത്തില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണ് ഈ വീഡിയോ എന്ന തംപ്‌നെയിലോടു കൂടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രം എന്ന് കാണുമ്പോള്‍ ചില പുരുഷന്മാര്‍ എത്തി നോക്കിയേക്കാം. പക്ഷെ നിങ്ങള്‍ക്ക് ഈ വീഡിയോ ഉപകാരപ്പെടില്ല, കണ്ടു കഴിഞ്ഞാല്‍ ഭാര്യയ്‌ക്കോ മക്കള്‍ക്കോ കാണിച്ചുകൊടുക്കാവുന്നതാണ് എന്ന് തുടക്കത്തില്‍ തന്നെ ലക്ഷ്മി പറയുന്നുണ്ട്.മറ്റൊരു പ്രധാന മുഖവുര കൂടെ നല്‍കിയതിന് ശേഷമാണ് ലക്ഷ്മി വീഡിയോയിലേക്ക് കടന്നത്. ഈ വീഡിയോയ്ക്ക് തീര്‍ച്ചയായും ട്രോളുകളും നെഗറ്റീവ് കമന്റുകളും വരും. ലക്ഷ്മി നക്ഷത്ര അടിവസ്ത്രത്തെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞു പോലും വാര്‍ത്തകള്‍ വന്നേക്കാം. എന്നാല്‍ അതിനെ ഒന്നും ഞാന്‍ മൈന്റ് ചെയ്യുന്നില്ല. അതൊന്നും എന്നെ ബാധിക്കില്ല. പറയുന്നവര്‍ക്ക് എന്തും പറയാം
പല സ്ത്രീകള്‍ക്കും വലിയ ധാരണ ഇല്ലാത്ത ചില പ്രൊഡക്ടുകളെ പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ. ഇത് ബ്രാന്റ് പ്രമോഷന്‍ അല്ല എന്ന് ലക്ഷ്മി പ്രത്യേകിച്ച് എടുത്ത് പറയുന്നുണ്ട്. നിപ്പിള്‍ സ്റ്റിക്കര്‍, ഷോള്‍ഡര്‍ പാഡ്, സ്വെറ്റ് പാഡ്, ഇന്‍വിസിബിള്‍ ബ്രാ, ബ്രാ പാഡ്, ഇന്‍വിസിബിള്‍ സ്‌കിന്‍ ടാപ്, ഇന്‍വിസിബിള്‍ ബ്രാ സ്ട്രാപ്, കോട്ടന്‍ മിറാക്കിള്‍ കാമി, പാന്റി ലൈനര്‍, മെന്‍സ്‌ട്രേഷന്‍ കപ്, തുടങ്ങിയ പ്രൊഡക്ടുകളെ കുറിച്ചാണ് വീഡിയോയില്‍ ലക്ഷ്മി നക്ഷത്ര സംസാരിക്കുന്നത്.
ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ആര് എന്ത് കളിയാക്കിയാലും ട്രോള്‍ ചെയ്താലും എനിക്ക് വിഷയം അല്ല. ഇങ്ങനെയുള്ള വീഡിയോസ് നിങ്ങള്‍ക്ക് ഇഷ്ടമാണ് എങ്കില്‍ കമന്റില്‍ പറയണം. അങ്ങിനെയെങ്കില്‍ ഞാന്‍ ഇനിയും ഒരുപാട് വീഡിയോസ് ഇത് പോലെ പങ്കുവയ്ക്കും എന്നാണ് ലക്ഷ്മി പറയുന്നത്. വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ഉപകാരപ്പെടുന്ന വീഡിയോ, ഇങ്ങനെയുള്ള സാധനങ്ങള്‍ മാര്‍ക്കെറ്റില്‍ അവൈലബിള്‍ ആണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, നന്ദി ലക്ഷ്മി നക്ഷത്ര, ഒരു പെണ്‍കുട്ടി തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ ആണ് ഇത്- എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍.
