Social Media
“അല്ലി എനിക്കും കുറച്ച് ബ്രേക്ക് ഫാസ്റ്റ് തരൂ”; സുപ്രിയ പങ്കിട്ട ചിത്രം കണ്ടോ?
“അല്ലി എനിക്കും കുറച്ച് ബ്രേക്ക് ഫാസ്റ്റ് തരൂ”; സുപ്രിയ പങ്കിട്ട ചിത്രം കണ്ടോ?
പൃഥ്വിരാജ്-സുപ്രിയാ മേനോൻ ദമ്പതികളുടെ മകൾ അലംകൃത യ്ക്കും ആരാധകർ ഏറെയാണ്. മകളുടെ സ്വാകാര്യത മാനിച്ച് അല്ലിയുടെ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ സോഷ്യൽ മീഡിയയിൽ പങ്കിടാറുള്ളൂ
അല്ലി ഭക്ഷണം കഴിക്കുമ്പോൾ കൂടെ നിൽക്കുന്ന വളർത്തു നായ സൊറോയുടെ ചിത്രമാണ് ഇപ്പോൾ സുപ്രിയ ഷെയർ ചെയ്‌തിരിക്കുന്നത്. “അല്ലി എനിക്കും കുറച്ച് ബ്രേക്ക് ഫാസ്റ്റ് തരൂ” എന്നാണ് പോസ്റ്റിനു താഴെ സുപ്രിയ നൽകിയ അടികുറിപ്പ്.
വായനയിലും എഴുത്തിലും തല്പരയാണ് പത്തു വയസ്സുള്ള അലംകൃത.
പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനി ഈ വർഷം വൻ നേട്ടങ്ങളാണ് കൊയ്‌തത്. ‘കെ ജി എഫ് 2’, ‘കാന്താര’ എന്ന ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ കമ്പനി തിയേറ്ററിലെത്തിക്കുകയുണ്ടായി. ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.