Connect with us

പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ, സ്വീറ്റ് കപ്പിൾസെന്ന് കമന്റുകൾ

Social Media

പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ, സ്വീറ്റ് കപ്പിൾസെന്ന് കമന്റുകൾ

പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ, സ്വീറ്റ് കപ്പിൾസെന്ന് കമന്റുകൾ

മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്. ഇപ്പോഴിതാ സെൽഫി എന്ന് അടികുറിപ്പ് നൽകി കൊണ്ട് പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

സ്വീറ്റ് കപ്പിൾസെന്നാണ് ചിത്രത്തിന് താഴെയുള്ള ആരാധക കമന്റുകൾ.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേരും സെൽഫിയെന്നാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്‌മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ‘ഡ്രൈവിങ്ങ് ലൈസൻസി’ന്റെ റീമേക്കാണ് സെൽഫി.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’യാണ് പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയും കഴിഞ്ഞ വർഷം വൻ നേട്ടങ്ങളാണ് കൊയ്‌തത്. ‘കെ ജി എഫ് 2’, ‘കാന്താര’ എന്ന ഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ കമ്പനി തിയേറ്ററിലെത്തിക്കുകയുണ്ടായി.

More in Social Media

Trending

Recent

To Top