Connect with us

വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി.. ചിത്രത്തിന് താഴെ വന്ന കമന്റിന് അഹാന നൽകിയ മറുപടി കണ്ടോ?

Social Media

വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി.. ചിത്രത്തിന് താഴെ വന്ന കമന്റിന് അഹാന നൽകിയ മറുപടി കണ്ടോ?

വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി.. ചിത്രത്തിന് താഴെ വന്ന കമന്റിന് അഹാന നൽകിയ മറുപടി കണ്ടോ?

സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. ഗോവയില്‍ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് താരം . തന്റെ ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് താഴെ മോശം കമന്റ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ച ആൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് താരം

‘വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി’’ എന്നായിരുന്നു വിമർശകന്റെ കമന്റ്. ഉടൻ തന്നെ എത്തി അഹാനയുടെ മറുപടി. ‘‘അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍’’ എന്നായിരുന്നു അഹാന മറുപടി കൊടുത്തത്. പിന്നാലെ താരത്തിന് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്. ചിത്രത്തിന് ലഭിച്ച കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇതൊരു ഫേക്ക് അക്കൗണ്ടാണ്. ഫ്രീതിങ്കര്‍ എന്നാണ് അക്കൗണ്ടിന്റെ പേര്. ഇതുപോലെയുള്ള ഫ്രീതിങ്കര്‍മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ പറയുന്നുണ്ട്.

നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്.

More in Social Media

Trending

Recent

To Top