Connect with us

കുഞ്ഞിനേയും തോളിലെടുത്ത് രാഹുൽ ​ഗാന്ധി, ഒപ്പം നടന്ന് രമേഷ് പിഷാരടിയും; വൈറൽ ചിത്രം

Social Media

കുഞ്ഞിനേയും തോളിലെടുത്ത് രാഹുൽ ​ഗാന്ധി, ഒപ്പം നടന്ന് രമേഷ് പിഷാരടിയും; വൈറൽ ചിത്രം

കുഞ്ഞിനേയും തോളിലെടുത്ത് രാഹുൽ ​ഗാന്ധി, ഒപ്പം നടന്ന് രമേഷ് പിഷാരടിയും; വൈറൽ ചിത്രം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിനെയും തോളിലെടുത്ത് രാഹുൽ ​ഗാന്ധി നടന്നു നീങ്ങുന്ന ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ​ഗാന്ധിക്കൊപ്പം നടൻ രമേശ് പിഷാരടിയും ഉണ്ട്.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രതീക്ഷ എന്നാണ് പലരും ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

മമ്മൂട്ടിയുടെ സിബിഐ 5,’നോ വേ ഔട്ട് എന്നിവയാണ് രമേശ് പിഷാരടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. നിധിന്‍ ദേവീദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി തന്നെയാണ് നോ വേ ഔട്ടില്‍ നായകനായി എത്തിയത്. നിധിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയതും. റിമോഷ് എം എസ് ആണ് നിര്‍മ്മാണം.

Continue Reading
You may also like...

More in Social Media

Trending

Recent

To Top