Social Media
‘എനിക്ക് ഒന്നും ചെയ്യാനില്ല’, രസകരമായ വീഡിയോയുമായി നസ്രിയ
‘എനിക്ക് ഒന്നും ചെയ്യാനില്ല’, രസകരമായ വീഡിയോയുമായി നസ്രിയ
‘പളുങ്ക്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്
ഇപ്പോഴിതാ വളരെ രസകരമായ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി .’എനിക്ക് ഒന്നു ചെയ്യാനില്ല’ എന്ന അടിക്കുറിപ്പാണ് നസ്രിയ പോസ്റ്റിനു നല്‍കിയിരിക്കുന്നത്. തന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കി നസ്രിയ നിര്‍മ്മിച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നസ്രിയയും ഫഹദും ഒന്നിച്ചെത്തിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരസ്പരം വഴക്കുകൂടുന്ന ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.’ വെബ് സീരീസാണോ?’, ‘ ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം ഓര്‍മ്മ വരുന്നു’ എന്നിങ്ങനെ തുടങ്ങുന്ന അനവധി ആരാധക കമന്റുകളും പോസ്റ്റിനു താഴെ ഉണ്ടായിരുന്നു.ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാനും വീഡിയോയ്ക്കു താഴെ കമന്റു ചെയ്തിരുന്നു.
‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
