Connect with us

വിദേശ യാത്ര കഴിഞ്ഞ് വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുൻപ് റിമി ടോമിയെ തേടി ആ കത്ത് ; ജീവിതത്തിലെ ആദ്യത്തെ അനുഭവം എന്ന താരം!

Social Media

വിദേശ യാത്ര കഴിഞ്ഞ് വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുൻപ് റിമി ടോമിയെ തേടി ആ കത്ത് ; ജീവിതത്തിലെ ആദ്യത്തെ അനുഭവം എന്ന താരം!

വിദേശ യാത്ര കഴിഞ്ഞ് വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുൻപ് റിമി ടോമിയെ തേടി ആ കത്ത് ; ജീവിതത്തിലെ ആദ്യത്തെ അനുഭവം എന്ന താരം!

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി . പ്രിയപ്പെട്ട ഗായിക മാത്രമല്ല ചാനലുകളില്‍ ഊര്‍ജ്ജ്വലതയുടെ പര്യായമെന്ന പോലെയുള്ള ആങ്കറുമാണ് മലയാളികള്‍ക്ക് റിമി ടോമി. മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന ഗായികമാരിലൊരാളാണ് റിമി ടോമി. മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാലപിച്ച് സിനിമാരംഗത്തേക്ക് കടന്നുവന്ന റിമി ടോമിയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ഗാനങ്ങളാണ് റിമിയുടെ ശബ്ദത്തില്‍ പിറവിയെടുത്തത്.
സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഗായികയാണ് റിമി ടോമി. വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്‍നെസിന്റെ രഹസ്യം എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്.

ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളുമൊക്കെ ആസ്വദിച്ചിരുന്ന ആരാധകർ ഏറെയായിരുന്നു. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ഇന്ന്. റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്.

ടെലിവിഷനിലും സോഷ്യൽ മീഡിയയിലും സജീവമായതോടെ റിമിയ്ക്കുള്ള ആരാധക പിന്തുണയും ഏറിയിട്ടുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോഴിതാ, റിമി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.

വിമാന യാത്രയ്ക്കിടെ തനിക്ക് അവിചാരിതമായി കിട്ടിയ കത്തിന്റെ ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. വിദേശ യാത്ര കഴിഞ്ഞ് വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുൻപ് വിമാനത്തിലെ എയർഹോസ്റ്റസ് ആണ് കത്ത് നൽകിയത്. ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് പറഞ്ഞാണ് റിമി ടോമി ചിത്രം പങ്കുവച്ചിരിക്കുന്നത്. കത്ത് തന്ന എയർ ഹോസ്റ്റസിന്റെ പേര് ചോദിക്കാൻ പറ്റാത്തതിന്റെ സങ്കടവും റിമി പോസ്റ്റിൽ പറയുന്നു.ഒരു ഇൻഡിഗോ എയർ ഹോസ്റ്റസിന്റെ കുറിപ്പ്. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു, ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം. വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം ഇവിടെ പങ്കുവയ്ക്കുന്നു.

സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങൾ എനിക്ക് ഒരു പ്രചോദനമാണ്. പേരു പോലും ചോദിക്കാൻ പറ്റിയില്ല. ആ കൊച്ചു സുന്ദരിക്ക് എന്റെ വക നന്ദിയും സ്നേഹവും’, റിമി ടോമി കുറിപ്പ് പങ്കുവച്ച് റിമി പറഞ്ഞത്.

എയർ ഹോസ്റ്റസ് നൽകിയ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു, ‘ഞങ്ങളുടെ കൂടെ യാത്ര ചെയ്തതിനു നന്ദി. ഏറ്റവും മികച്ച യാത്രാനുഭവം കിട്ടിയെന്നു വിശ്വസിക്കുന്നു. എനിക്ക് നിങ്ങളുടെ ശബ്ദം ഒരുപാടിഷ്ടമാണ്. തമാശകളിലൂടെ നിങ്ങൾ എപ്പോഴും ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. നിങ്ങൾ ഒരു പ്രചോദനമാണ്. എപ്പോഴും പുഞ്ചിരിയോടെ നിലകൊള്ളൂ’.സോഷ്യല്‍ ലോകത്ത് സജീവമാണ് റിമി.

അതേസമയം, ആരാണ് ആ എയർ ഹോസ്റ്റസ് എന്ന് തേടുകയാണ് ആരാധകർ. കയ്യക്ഷരം കണ്ടിട്ട് എന്റെ സുഹൃത്താണെന്ന് തോന്നുന്നു എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. എയർ ഹോസ്റ്റസായ സുഹൃത്തിനെ മെൻഷൻ ചെയ്തുകൊണ്ടാണ് കമന്റ്. എനിക്കും ഒരുപാട് ഇഷ്ടമാണ് ഞാനും കത്ത് തരട്ടെ എന്ന് ചോദിച്ചു കൊണ്ടുള്ള ആരാധകരുടെ കമന്റുകളും കാണാം.തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും റിമി ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ആഴ്ചയില്‍ ഒരു വീഡിയോ പങ്കുവെക്കാന്‍ റിമി ടോമി ശ്രദ്ധിക്കാറുണ്ട്.അടുത്തിടെ താരം റിമിയുടെ യുട്യൂബ് ചാനല്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായി. ഇതിനോടകം 123 ഓളം വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട് താരം. ആറ് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട് റിമിയ്ക്ക്. റിമി തന്റെ യുട്യൂബ് ചാനലിലൂടെ പാചകം, യാത്ര, ഡെയ്‌ലി വ്‌ലോഗ് തുടങ്ങിയവയാണ് പങ്കുവെക്കുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top