ചേച്ചിയ്ക്ക് കെട്ടിപിടിച്ചൊരു ഉമ്മ, മീനാക്ഷിയുടെ കഴുത്തിൽ മുറുക്കെപ്പിടിച്ച് ഉമ്മ വെച്ച് മഹാലക്ഷ്മി; അനിയത്തിയ്ക്ക് ഒപ്പമുള്ള ചിത്രവുമായി താരപുത്രി,ഓണാശംസകളിൽ ഏറെ വിശേഷമായ ഫോട്ടോ ഇതാണെന്ന് സോഷ്യൽ മീഡിയ
ചേച്ചിയ്ക്ക് കെട്ടിപിടിച്ചൊരു ഉമ്മ, മീനാക്ഷിയുടെ കഴുത്തിൽ മുറുക്കെപ്പിടിച്ച് ഉമ്മ വെച്ച് മഹാലക്ഷ്മി; അനിയത്തിയ്ക്ക് ഒപ്പമുള്ള ചിത്രവുമായി താരപുത്രി,ഓണാശംസകളിൽ ഏറെ വിശേഷമായ ഫോട്ടോ ഇതാണെന്ന് സോഷ്യൽ മീഡിയ
ചേച്ചിയ്ക്ക് കെട്ടിപിടിച്ചൊരു ഉമ്മ, മീനാക്ഷിയുടെ കഴുത്തിൽ മുറുക്കെപ്പിടിച്ച് ഉമ്മ വെച്ച് മഹാലക്ഷ്മി; അനിയത്തിയ്ക്ക് ഒപ്പമുള്ള ചിത്രവുമായി താരപുത്രി,ഓണാശംസകളിൽ ഏറെ വിശേഷമായ ഫോട്ടോ ഇതാണെന്ന് സോഷ്യൽ മീഡിയ
ഓണത്തിന് ദിലീപ് കുടുംബ സമേതം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഓണാശംസകൾ എന്ന് ക്യാപ്ഷൻ നൽകിയാണ് ദിലീപ് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തത്. കാവ്യയേയും മീനാക്ഷിയേയും, മഹാലക്ഷിയേയും ചിത്രങ്ങൾ കാണാം. ക്ഷണനേരം കൊണ്ടായിരുന്നു ദിലീപിന്റെ ചിത്രം വൈറലായി മാറിയത്. മകളായ മീനാക്ഷിയും ഈ ചിത്രം പങ്കിട്ടിരുന്നു.
ഇതിന് പിന്നാലെ അനിയത്തിക്കൊപ്പമുള്ള ചിത്രവുമായിട്ടാണ് മീനാക്ഷി എത്തിയത്. മഹാലക്ഷ്മിയെ കെട്ടിപ്പിടിച്ചുള്ള ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. മഹാലക്ഷ്മിയെ കെട്ടിപ്പിടിച്ച് ചിരിച്ച് പോസ് ചെയ്യുകയായിരുന്നു മഹാലക്ഷ്മി. കഴുത്തില്‍ മുറുക്കെപ്പിടിച്ച് ഉമ്മ വെക്കുന്നതിന്റെ ഫോട്ടോയും മീനാക്ഷി പങ്കുവെച്ചിരുന്നു. ഓണാശംസകളിൽ ഏറെ വിശേഷമായ ഫോട്ടോയാണ് ഇതെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.
വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മി എന്ന് പേരിട്ടതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. മൂത്ത മകളായ മീനാക്ഷിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ജനനം മുതലുള്ള മഹാലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ എല്ലാവരും വിളിക്കുന്നത്.
മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കൂട്ടാണെന്നും എല്ലാത്തിനും അനിയത്തിക്ക് ചേച്ചി മതിയെന്നും ദിലീപും കാവ്യയും പറഞ്ഞിരുന്നു. എപ്പോഴും ചേച്ചിക്കൊപ്പമായാണ് മഹാലക്ഷ്മി പോസ് ചെയ്യുന്നത്. ദിലീപും കാവ്യയുമുണ്ടെങ്കിലും മാമാട്ടി മീനൂട്ടിയുടെ കൈയ്യിലുണ്ടാവാറുണ്ട്. ഇത്തവണത്തെ ഫോട്ടോയിലും അങ്ങനെ തന്നെയായിരുന്നു. കാവ്യയ്ക്കും ദിലീപിനും നടുവിലായി മഹാലക്ഷ്മിയെ എടുുത്ത് ചിരിച്ച് നില്‍ക്കുന്ന മീനാക്ഷിയെയാണ് ചിത്രത്തില്‍ കാണുന്നത്.
ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി ദിലീപും സിനിമയിലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളായിരുന്നു തുടക്കത്തില്‍ നടന്നത്. പാട്ടും ഡാന്‍സുമൊക്കെയായി കലയിലെ താല്‍പര്യം മീനാക്ഷി പ്രകടിപ്പിച്ചിരുന്നു. അഭിനയത്തിലല്ല ഡോക്ടറാവാനാണ് ആഗ്രഹമെന്ന് പറഞ്ഞ മീനാക്ഷി ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...