Connect with us

‘ഡീക്യൂ, ഇവനെക്കൊണ്ട് പണിയാകുമോ?’ ദുൽഖറിന്റെ ബോഡിഗാര്‍ഡിനെ കണ്ടോ? ആള് ചില്ലറക്കാനരാനല്ല

Social Media

‘ഡീക്യൂ, ഇവനെക്കൊണ്ട് പണിയാകുമോ?’ ദുൽഖറിന്റെ ബോഡിഗാര്‍ഡിനെ കണ്ടോ? ആള് ചില്ലറക്കാനരാനല്ല

‘ഡീക്യൂ, ഇവനെക്കൊണ്ട് പണിയാകുമോ?’ ദുൽഖറിന്റെ ബോഡിഗാര്‍ഡിനെ കണ്ടോ? ആള് ചില്ലറക്കാനരാനല്ല

എയര്‍പോര്‍ട്ടിലും സിനിമാ പ്രചാരണ പരിപാടികളിലും മറ്റും ദുല്‍ഖറിന് സുരക്ഷാവലയം തീര്‍ക്കുന്ന ബോഡി ഗാർഡിന് ആരാധകർ ഏറെയാണ്. ദുല്‍ഖറിന്റെ പല വൈറല്‍ വീഡിയോകള്‍ക്കും താഴെ ഈ ബോഡിഗാര്‍ഡിനെ കുറിച്ചുള്ള ആരാധകരുടെ കമന്റുകളും സജീവമാണ്. ‘ദുല്‍ഖര്‍ സല്‍മാന്‍, ഇയാളെ വളരാന്‍ അനുവദിച്ചൂടാ’, ‘ഡീക്യൂ, ഇവനെക്കൊണ്ട് പണിയാകുമോ?’ തുടങ്ങിയ രസകരമായ കമന്റുകളാണ് താരത്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ബോഡിഗാര്‍ഡിനെ കുറിച്ച് വരുന്നത്

സോഷ്യല്‍ മീഡിയയില്‍ ‘ദ് 192 സെ.മീ’ എന്ന പേരില്‍ അറിയപ്പെടുന്ന ദേവദത്ത് ആണ് ആരാധകര്‍ തിരയുന്ന ഈ ബോഡിഗാര്‍ഡ്. 2019ല്‍ നടന്ന മിസ്റ്റര്‍ എറണാകുളം മത്സരത്തിലെ ഫിസിക് മോഡല്‍ ടൈറ്റില്‍ വിജയിയാണ് ദേവദത്ത്. മിസ്റ്റര്‍ എറണാകുളം മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ദേവദത്തിനാണ് നടന്റെ സുരക്ഷയുടെ ചുമതല. ആറടി രണ്ട് ഇഞ്ച് ഉയരവും നീണ്ട മുടിയുമുള്ള കക്ഷിയെ ദുല്‍ഖറിന്റെ സ്വന്തം മസില്‍മാന്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

More in Social Media

Trending

Recent

To Top