Connect with us

പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ; അമ്മയുടെയും മോളുടേയും കിടിലൻ റീൽസ് പുറത്ത്, പൊളിച്ചടുക്കിയെന്ന് ആരാധകർ

Social Media

പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ; അമ്മയുടെയും മോളുടേയും കിടിലൻ റീൽസ് പുറത്ത്, പൊളിച്ചടുക്കിയെന്ന് ആരാധകർ

പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ; അമ്മയുടെയും മോളുടേയും കിടിലൻ റീൽസ് പുറത്ത്, പൊളിച്ചടുക്കിയെന്ന് ആരാധകർ

‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടി കൂടത്തായി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയിരുന്നു

സോഷ്യൽ മീഡിയയിലും വളരെ സജീവമായ മുക്ത പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെയും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

കൺമണിയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് റീൽ ഷെയർ ചെയ്തിരിക്കുകയാണ് മുക്തയിപ്പോൾ. തിരുച്ചിത്രമ്പലത്തിലെ പറക്ക പറക്ക തുടിക്കുദെ, പഴക പഴക പിടിക്കുദെ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്

ഒരിടവേളയ്ക്കുശേഷം മുക്തയും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി ഏതാനും സീരിയലുകളിൽ മുക്ത അഭിനയിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയായി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.

അഭിനയത്തിനും നൃത്തത്തിനും പുറമേ മികച്ചൊരു വ്ലോഗർ കൂടിയാണ് മുക്ത. തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളും ഷൂട്ടിങ് വിശേഷങ്ങളുമെല്ലാം മുക്ത യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. മുക്ത ആൻഡ് കൺമണി ഒഫീഷ്യൽ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്.

More in Social Media

Trending