സുരേഷ് ഗോപിയുടെ കുടുംബ ചിത്രം വൈറലായതിന് പിന്നാലെ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് സൂപ്പർസ്റ്റാർ. മൈൻ എന്ന കുറിപ്പോടെ മക്കളുടെ മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റെ മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിൽ.
നേരത്തെ, താരകുടുംബത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറൽ ആയിരുന്നു. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ആ ചിത്രത്തിൽ. ഗോകുൽ പകർത്തിയ സെൽഫി ആണ് ഇത്. ചിത്രം ഇതിനോടകം സുരേഷ് ഗോപിയുടെ ഫാൻ പേജുകളിലും ആരാധകർക്കിടയിലും വൈറലാണ്.
ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ ആണ് സുരേഷ് ഗോപിയുടേതായി തിയറ്ററിലെത്തിയ പുതിയ ചിത്രം. സൂപ്പർഹിറ്റ് ആയി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ഒറ്റക്കൊമ്പൻ, ഹൈവേ 2 തുടങ്ങി വമ്പൻ പ്രോജക്ടുകളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...