Connect with us

അമൃതയെ ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍; പ്രണയാർദ്രമായി ഇരുവരും; ചിത്രം വൈറൽ; ആദ്യം കമന്റുമായി എത്തിയ ആളെ കണ്ടോ?

Social Media

അടുത്തിടെയാണ് പ്രണയത്തിലാണെന്നും തങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

അതിന് പിന്നാലെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്

ഇപ്പോഴിതാ പ്രണയാർദ്ര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ‘Wind’ എന്ന അടിക്കുറിപ്പോടെയാണ് പരസ്പരം മുഖത്തു നോക്കി ചിരിക്കുന്ന മനോഹര ചിത്രം ഇരുവരും പോസ്റ്റ് ചെയ്തത്. ഗോപി സുന്ദർ ആണ് സെൽഫി പകർത്തിയിരിക്കുന്നത്. അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രം ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. അമൃതയുടെ അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷ് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

ക്ഷേത്രസന്ദര്‍ശനവും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ഇരുവരും. അനാവശ്യമായി തങ്ങളെ വിമര്‍ശിക്കുന്ന ഒരു പണിയുമില്ലാത്തവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നുമായിരുന്നു ഇരുവരും അടുത്തിടെ പറഞ്ഞത്.

More in Social Media

Trending

Recent

To Top