‘എന്തൊരു സംഭവബഹുലമായ വർഷമായിരുന്നു! ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നതെന്ന് അഭയ ഹിരണ്മയി, ‘ഒന്ന് ഉറക്കെ കരഞ്ഞൂടെ’; പിറന്നാൾ പോസ്റ്റിന് താഴെ കമന്റ്… ഗായിക നൽകിയ മറുപടി കണ്ടോ?
‘എന്തൊരു സംഭവബഹുലമായ വർഷമായിരുന്നു! ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നതെന്ന് അഭയ ഹിരണ്മയി, ‘ഒന്ന് ഉറക്കെ കരഞ്ഞൂടെ’; പിറന്നാൾ പോസ്റ്റിന് താഴെ കമന്റ്… ഗായിക നൽകിയ മറുപടി കണ്ടോ?
‘എന്തൊരു സംഭവബഹുലമായ വർഷമായിരുന്നു! ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നതെന്ന് അഭയ ഹിരണ്മയി, ‘ഒന്ന് ഉറക്കെ കരഞ്ഞൂടെ’; പിറന്നാൾ പോസ്റ്റിന് താഴെ കമന്റ്… ഗായിക നൽകിയ മറുപടി കണ്ടോ?
ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നല്‍കുന്നതാണ് ചിത്രമെന്നാണ് ഭൂരിഭാഗം കമന്റുകളും.
ഇരുവരുടെയും പ്രണയവാർത്ത പുറത്തു വന്നപ്പോൾ ഗോപി സുന്ദറിന്റെ പങ്കാളി അഭയ ഹിരൺമണി തന്റെ പിറന്നാൾ ആഘോഷത്തിലായിരുന്നു. അഭയ ഹിരണ്മയിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയും ചോദ്യങ്ങളുമായി നിരവധി പേര് എത്തുന്നുണ്ട്. താരത്തിന് ആശംസകൾ നേരുന്നതിനിടിയിലും ചിലർ ഗോപിസുന്ദറിന്റെ കാര്യവും ചോദിച്ചു. ഇപ്പോഴിതാ അതില്‍ ഒരാള്‍ക്ക് ഹിരണ്മയി നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ഒന്ന് ഉറക്കെ കരഞ്ഞൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്തിന് എന്നായിരുന്നു ഹിരണ്മയി മറുപടി കുറിച്ചത്. ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പമായിരുന്നു മറുപടി. ഗോപിയേട്ടൻ വന്നോ എന്ന കമന്റിന്, വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നാണ് അവർ കുറിച്ചത്.
‘എന്തൊരു സംഭവബഹുലമായ വർഷമായിരുന്നു! ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാൻ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.ലോകത്തിൽ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുകയാണ്. ഞാൻ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പു തരുന്നു.’ ഇങ്ങനെയായിരുന്നു അഭയ പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.
11 വര്‍ഷമായി ലിവിങ് റിലേഷന്‍ ഷിപ്പിലായിരുന്നു ഗോപി സുന്ദറും അഭയ ഹിരണ്മയിയും. വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്നതിനെക്കുറിച്ച് നേരത്തെ അഭയ ഹിരണ്മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.പെട്ടെന്ന് ഇരുവരുടെയും ബന്ധത്തിന് എന്തുപറ്റിയെന്നാണ് ആരാധകർ അധികവും ചോദിക്കുന്നത്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...