Connect with us

നിയന്ത്രണം കിട്ടാതെ ഒരാവര്‍ത്തി കൂടി മറിഞ്ഞ് ശ്രീജിത്ത് രവി, ഷൂട്ടിംഗിനിടയില്‍ അപകടം ഇടപെട്ട് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

Social Media

നിയന്ത്രണം കിട്ടാതെ ഒരാവര്‍ത്തി കൂടി മറിഞ്ഞ് ശ്രീജിത്ത് രവി, ഷൂട്ടിംഗിനിടയില്‍ അപകടം ഇടപെട്ട് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

നിയന്ത്രണം കിട്ടാതെ ഒരാവര്‍ത്തി കൂടി മറിഞ്ഞ് ശ്രീജിത്ത് രവി, ഷൂട്ടിംഗിനിടയില്‍ അപകടം ഇടപെട്ട് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

മോഹൻലാൽ ചിത്രം ആറാട്ടിലെ സംഘട്ടന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മോഹന്‍ലാലും ശ്രീജിത്ത് രവിയും തമ്മിലുള്ള സംഘട്ടന രംഗമാണത്. ലാല്‍ എടുത്തു ഉയര്‍ത്തുമ്പോള്‍ ശ്രീജിത്ത് റോപ്പില്‍ കറങ്ങി ഉയരുന്നതാണ് പ്‌ളാന്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ കറങ്ങി ഉയര്‍ന്ന നടന്‍ നിയന്ത്രണം കിട്ടാതെ ഒരാവര്‍ത്തി കൂടി മറിഞ്ഞു. തുടര്‍ന്ന് കാര്യം മനസിലായ മോഹന്‍ലാല്‍ ഓടി എത്തി ശ്രീജിത്തിന്റെ കാലില്‍ ബലമായി പിടിക്കുകയായിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top