Social Media
‘സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൂര്‍ണ്ണിമയുടെ വീഡിയോ
‘സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൂര്‍ണ്ണിമയുടെ വീഡിയോ
മലയാളികളുടെ പ്രിയ താരമാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് പൂര്‍ണ്ണിമ. ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ പൂര്‍ണിമയുടെ അടുത്ത ചിത്രം രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങുന്ന തുറമുഖമാണ്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണിമ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണം നടക്കുന്നതിന്റെ സെറ്റില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
”സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം,” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഓകെയല്ലേ, ഓക്കെയാണ് എന്നൊക്കെ കൂടെയുള്ളവരോട് താരം പറയുന്നുമുണ്ട്. പണിക്കാരോട് ഹിന്ദിയിലും താരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ വൈറലായ വീഡിയോയ്ക്ക് തഴെ ആദ്യമായിട്ടാണ് ഒരു തേപ്പിന് ഇത്രയും ലൈക്ക് കിട്ടുന്നത് തുടങ്ങി രസകരമായ കമന്റുകളുമായി ആരാധകര്‍ എത്തുന്നുണ്ട്.
