കണ്ണ് നീർ അടക്കിപ്പിടിച്ചു, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യയെ തന്നെ നോക്കി നിന്നു..വേദനയോടെ ജഗദീഷ്..ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ കാണാം
നടൻ ജഗദീഷിന്റെ ഭാര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി. രമയാണ് വിടവാങ്ങിയത്. രമ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം.
രമയുടെ നിര്യാണത്തില്‍ നടന്‍ ഷമ്മി തിലകന്‍, ഷാഫി പറമ്പില്‍ എം എല്‍ എ, മുന്‍ എം പി എ സമ്പത്ത്, ബിന്ദു കൃഷ്ണ, ഗായകന്‍, ഇണ്ണി മേനോന്‍, നിര്‍മാതാവ് എന്‍ എം ബാദുഷ എന്നിവര്‍ അനുശോചിച്ചു. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടര്‍ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവര്‍ പകര്‍ന്നു നല്‍കിയ കരുത്തിനെ പറ്റി വായിച്ചത് ഓര്‍ക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു.
എല്ലാം ഉള്ളിലൊതുക്കി ഭാര്യയെ വിട്ട് മാറാതെ കരഞ്ഞ് കലങ്ങിയ കണ്ണുമായി ജഗദീഷ് നിൽക്കുകയാണ്. വീട്ടിൽ നിന്നുള്ള ജഗദീഷിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്..
ദൃശ്യങ്ങൾ കാണാൻ വീഡിയോ ക്ലിക്ക് ചെയ്യുക
കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. പൊതുവേദികളില്‍ നിന്ന് അകന്നായിരുന്നു രമയുടെ ജീവിതം. പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ പറഞ്ഞിരുന്നു.
സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറായിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു. മക്കളും അധികം പൊതുവേദികളില്‍ തയ്യാറായിരുന്നില്ല. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
