Connect with us

പ്രസവശേഷം വീണ്ടും സർജറി ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾ; ജീവിതത്തിൽ ഇനി അത് ചെയ്യാനാകില്ല; പലരും വെളിപ്പെടുത്താൻ മടിക്കുന്ന ആ വിവരം ; സർജറിയ്ക്ക് ശേഷമുള്ള ആഹാരക്രമം , എല്ലാം തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്!

Malayalam

പ്രസവശേഷം വീണ്ടും സർജറി ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾ; ജീവിതത്തിൽ ഇനി അത് ചെയ്യാനാകില്ല; പലരും വെളിപ്പെടുത്താൻ മടിക്കുന്ന ആ വിവരം ; സർജറിയ്ക്ക് ശേഷമുള്ള ആഹാരക്രമം , എല്ലാം തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്!

പ്രസവശേഷം വീണ്ടും സർജറി ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾ; ജീവിതത്തിൽ ഇനി അത് ചെയ്യാനാകില്ല; പലരും വെളിപ്പെടുത്താൻ മടിക്കുന്ന ആ വിവരം ; സർജറിയ്ക്ക് ശേഷമുള്ള ആഹാരക്രമം , എല്ലാം തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്!

ഡിപ്രഷൻ ആയി ഇരിക്കുമ്പോഴായിരുന്നു പിത്താശയം റിമൂവൽ സർജറി, എന്തെങ്കിലും കഴിക്കുമ്പോൾ വയറു വേദനിക്കുമോ എന്ന പേടിയാണ്! ജീവിതത്തിൽ ഇനി കാപ്പി കുടിക്കാൻ പറ്റില്ലെന്ന് സൗക്കു; നീണ്ട അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം ചെയ്ത കാര്യത്തെ കുറിച്ചും സൗഭാഗ്യ!

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖരനും. അഭിനയ രംഗത്തൊന്നും എത്തിയിട്ടില്ല എങ്കിലും സൗഭാഗ്യയ്ക്ക് ആരാധകർ സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധ നേടിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് വീഡിയോകളിലൂടെയാണ് സൌഭാഗ്യ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.

നര്‍ത്തകിയും അഭിനേത്രിയുമായ താര കല്യാണിൻ്റെ മകളായ സൗഭാഗ്യ ഡാന്‍സ് സ്‌കൂളുമായി സജീവമാണ്. ഡാന്‍സറും അഭിനേതാവുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇടയ്ക്ക് ചക്കപ്പഴത്തില്‍ ശിവന്‍ എന്ന കഥാപാത്രമായി അര്‍ജുന്‍ എത്തിയിരുന്നു.

തൻ്റെയും കുടുംബത്തിൻ്റെയും എല്ലാ വിശേഷങ്ങളും സൗഭാഗ്യ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലേക്ക് മകള്‍ എത്തിയതിന്റെ സന്തോഷത്തിലാണ് അര്‍ജുനും സൗഭാഗ്യയും. പ്രസവത്തിന് ശേഷം സൗഭാഗ്യയ്ക്ക് അപ്രതീക്ഷിതമായി ഒരു സർജറി ചെയ്യേണ്ടി വന്നിരുന്നു. പ്രസവ ശേഷം മൂന്ന് മാസങ്ങൾക്കിപ്പുറം സർജറി ചെയ്യേണ്ടി വന്നതിനെ കുറിച്ചും അതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു സൗഭാഗ്യ വീണ്ടും ആശുപത്രിയിലെത്തിയത്.

ഇപ്പോഴിതാ സർജറിയ്ക്ക് ശേഷം തൻ്റെ ഒരു ദിവസം എങ്ങനെയാണ് എന്നും ആഹാരകാര്യങ്ങളിൽ പുലർത്തുന്ന ശ്രദ്ധ എങ്ങനെയാണന്നും പറയുകയാണ് സൗഭാഗ്യ. പുതിയതായി പങ്കുവെച്ച വീഡിയോയിലാണ് സൗഭാഗ്യ തൻ്റെ പുതിയ ഡെയ്ലി റൂട്ടീനെ കുറിച്ച് പറയുന്നത്. ഒരു വലിയ അറിവാണ് ഇതിലൂടെ സൗഭാഗ്യ പങ്കിട്ടിരിക്കുന്നത്.

സർജറിയ്ക്ക് ശേഷം റൂമിലെത്തിയപ്പോൾ ആകെ അലങ്കോലമായി കിടക്കുകയാണെന്നും റൂം ഇങ്ങനെ വൃത്തികേടായി കിടക്കുന്നത് കാണുന്നത് തന്നെ തനിക്ക് നെഗറ്റീവ് വൈബാണെന്നും അതിനാൽ എല്ലായിടവും ഒതുക്കലാണ് ആദ്യ പണിയെന്നും സൗഭാഗ്യ പറയുന്നു. രാവിലെ എണീറ്റപ്പോൾ തന്നെ താമസിച്ചുവെന്നും രാത്രി ഒരു ഷൂട്ടുണ്ടായതു കൊണ്ട് കിടന്നത് താമസിച്ചാണെന്നും സൗഭാഗ്യ പറയുന്നു.

സുദർശനക്കുട്ടി വന്നതോടെ അലലമാരയിലെ രണ്ട് തട്ട് അവളുടെ തുണികൾ വെക്കാൻ വേണ്ടി മാത്രമായി മാറ്റിയെന്നും തനിക്ക് ഡ്രസുകൾ വെക്കാനുള്ള സ്പേസ് കുറഞ്ഞെന്നും സൗഭാഗ്യ. കാപ്പി കുടിക്കാൻ ഒരുപാട് ഇഷ്ടമായിരുന്ന തനിക്ക് ഇപ്പോൾ സർജറിയ്ക്ക് ശേഷം കാപ്പി കുടിക്കാൻ കഴിയില്ലെന്നും എൻ്റെ ജീവിതത്തിൽ ഇനി കാപ്പി കുടിക്കാനാകില്ലെന്നും സൗഭാഗ്യ പറയുന്നു.

നീണ്ട അഞ്ച് മാസങ്ങൾ ചെയ്യാതെ പോയ ഒരു കാര്യം ചെയ്തതിനെ കുറിച്ചും സൗഭാഗ്യ പറയുന്നുണ്ട്. സർജറിയ്ക്ക് ശേഷം ബൈക്ക് റൈഡ് പോയിരുന്നില്ല, അത് ഇപ്പോൾ ചെയ്യുകയാണ് എന്ന് പറഞ്ഞാണ് സൗഭാഗ്യയും അർജ്ജുനും ബൈക്കിൽ പുറത്തേക്ക് പോയത്. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇത് താൻ ചെയ്യുന്നതെന്നും കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച ശേഷമാണ് പുറത്ത് പോകുന്നതെന്നും സൗഭാഗ്യ.

പുറത്ത് പോയ സൗഭാഗ്യയും അർജ്ജുനും ഏറെ ഇഷ്ടമുള്ള വേഫിൾസ് കഴിക്കുകയും ചെയ്തു. കഴിച്ചാൽ വയറു വേദനിക്കുമോ എന്ന പേടിയുണ്ടെങ്കിലും ഒരുപാട് ഇഷ്ടമായതിനാലും വല്ലാതെ കഴിക്കാൻ മോഹം തോന്നുന്നത് കൊണ്ടും കഴിക്കുകയാണ് എന്നും പറഞ്ഞാണ് സൗഭാഗ്യയും അർജ്ജുനും ഇത് കഴിക്കുന്നത്.

വീട്ടിനകത്ത് തന്നെ അടച്ച് പൂട്ടിയിരുന്ന് മടുപ്പും ഡിപ്രഷനുമൊക്കെ ആയിരുന്നപ്പോഴാണ് പിത്താശയം റിമൂവൽ സർജറിയ്ക്ക് പോയത്. എങ്ങനെയെങ്കിലും ഒന്ന് വീട്ടിൽ നിന്ന് പുറത്ത് പോയാൽ മതിയെന്ന് പറഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നു അത്. ഫുൾ മൂഡൌട്ടായിരിക്കുവാരുന്നുവെന്നും സൗഭാഗ്യ.

അങ്ങനെ അതൊക്കെ കഴിഞ്ഞു. പക്ഷേ അതൊക്കെ കഴിഞ്ഞ് കുറെ കാലത്തിന് ശേഷം ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റിയ ഒരു ദിവസമായിരുന്നു ഇതെന്നും ഈ ദിവസം ഒരുപാട് ഇഷ്ടപ്പെട്ടെന്നും പറഞ്ഞാണ് സൗഭാഗ്യ എ ഡേ ഇൻ മൈ ലൈഫ് ആഫ്റ്റർ സർജറി എന്ന വീഡിയോ അവസാനിപ്പിച്ചത്.

about soubhagya

More in Malayalam

Trending

Recent

To Top