Connect with us

കിംഗ് ലയർ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കൾ ശിക്ഷ നടപ്പാക്കി അല്ലേ..? ദിലീപിനെ വെട്ടിമാറ്റിയത് ഇലക്ഷൻ വരുമ്പോൾവോട്ട് കുറയുമെന്ന് ഭയം കൊണ്ടാണല്ലേയെന്ന് മറ്റൊരു കമന്റ്; വിഡി സതീശന്റെ പോസ്റ്റ് ചർച്ചയാകുന്നു

Malayalam

കിംഗ് ലയർ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കൾ ശിക്ഷ നടപ്പാക്കി അല്ലേ..? ദിലീപിനെ വെട്ടിമാറ്റിയത് ഇലക്ഷൻ വരുമ്പോൾവോട്ട് കുറയുമെന്ന് ഭയം കൊണ്ടാണല്ലേയെന്ന് മറ്റൊരു കമന്റ്; വിഡി സതീശന്റെ പോസ്റ്റ് ചർച്ചയാകുന്നു

കിംഗ് ലയർ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കൾ ശിക്ഷ നടപ്പാക്കി അല്ലേ..? ദിലീപിനെ വെട്ടിമാറ്റിയത് ഇലക്ഷൻ വരുമ്പോൾവോട്ട് കുറയുമെന്ന് ഭയം കൊണ്ടാണല്ലേയെന്ന് മറ്റൊരു കമന്റ്; വിഡി സതീശന്റെ പോസ്റ്റ് ചർച്ചയാകുന്നു

സിദ്ധിഖിന്‍റെ മകന്‍ ഷഹീന്‍ സിദ്ധിഖിന്‍റെ വിവാഹ സൽക്കാര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു

വിവാഹ സത്കാരത്തിന് പിന്നാലെ വേദിയിൽ നിന്നും താരങ്ങൾക്കൊപ്പമുള്ള ഒരു ചിത്രവും വി ഡി സതീശൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിഡിയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഫോട്ടോയിലെ ‘എഡിറ്റിംഗ്’ ആണ് ചർച്ചയ്ക്ക് കാരണം.

‘ഇന്നലെ നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ , സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന കുറിപ്പോടെയായിരുന്നു വി ഡി സതീശൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ദിലീപും ഉണ്ടായിരുന്നു. ഇത് എഡിറ്റ് ചെയ്താണ് സതീശൻ ചിത്രം പങ്കുവെച്ചത്.

ഇതോടെ ഫോട്ടോയുടെ ഒറിജിനൽ പങ്കിട്ട് സതീശന്റെ നടപടിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ദിലീപിനെ നൈസ് ആയി ഒഴിവാക്കിയത് നന്നായി അതും ഒരു നിലപാട് ആണ് എന്നായിരുന്നു ഒരാൾ കുറിച്ചത്. ഈ ഫോട്ടോയില്‍ സിദ്ദിഖിന്റ അപ്പുറത്ത് ദിലീപ് ഉണ്ട്, അത് നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ് എന്നായിരുന്നു മറ്റൊരു കമന്റ്.

കിംഗ് ലയർ എട്ടാം പ്രതിയെ വെട്ടിമാറ്റി താങ്കൾ ശിക്ഷ നടപ്പാക്കി അല്ലേ :..?മകൾക്കൊപ്പം എന്ന് പറയാൻ അർഹതയുള്ള നേതാവ്. അതാണ് വി ഡി എസ്സ് . വിത്ത് യു എന്നും അഭിമാനം എന്നും ഇൻസ്റ്റയിലിട്ട് അതിജീവിതയെ വഞ്ചിച്ച് എട്ടാം പ്രതിയെ താങ്ങി നടക്കുന്ന സ്ക്രീനിലെ മാത്രം ഹിറ്റ്ലർ മാധവൻകുട്ടിയും ചേട്ടച്ഛനും കണ്ടു പഠിക്കട്ടെ , എന്നായിരുന്നു ഒരൾ കമന്റ് ഇട്ടത്.

അതേസമയം ദിലീപിനെ വെട്ടിമാറ്റിയത്ഇലക്ഷൻ വരുമ്പോൾവോട്ട് കുറയുമെന്ന് ഭയം കൊണ്ടാണല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇയാൾ കമന്റിൽ പറയുന്നത് ഇങ്ങനെ-ദിലീപിന്റെ കേസ് ഇത് വരെയുള്ള കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കു. നടിയെ അക്രമിച്ചുവെന്ന് പറയുന്ന കേസിൽ വിചാരണ തീരാൻ രണ്ട് ദിവസമുള്ളപ്പോൾ പുതിയ കേസ്സുമായി (കേരളത്തിൽ മാത്രം കണ്ട് വരുന്ന സർക്കാർ ) വന്നു.: ആകേസും ഇപ്പോൾ 3G കിടക്കുന്ന .അവസ്ഥ എവിടെയെങ്കിലും ഒരു പട്ടി വണ്ടിയിടിച്ച് മരിച്ചാൽ നിങ്ങളൊക്കെ പ്രതികരിക്കും കഴിഞ്ഞ ആറ് വർഷം കൊണ്ട് ഒരു മനുഷ്യനെ വ്യാജ ആരോപണങ്ങളിലൂടെ വേട്ടക്കാർ വേട്ടയാടി കൊണ്ടിരിക്കുന്നു. നിങ്ങളെ പോലുള്ളവരിലാണ് നമ്മുടെ വിശ്വാസം നിങ്ങൾ ഈ കേസിൽ ഇതുവരെ നടന്നിട്ടുള്ള കാര്യങ്ങൾ പരിശോദിച്ചാൽ മനസ്സിലാകും യഥാർത്ഥ ഇര ദിലീപ് കേരളാ സർക്കാരും മുഴുവൻ മാധ്യമങ്ങളും വ്യാജ ആരോപണങ്ങളിലുടെ പ്രതിയാക്കപ്പെട്ട യഥാർത്ഥ ഇര’, കമന്റിൽ പറയുന്നു.

ദിലീപിനെ ഒഴിവാക്കി ല്ലേ? അതിനേക്കാളും വലിയ കള്ളന്മാർ അല്ലെ കോൺഗ്രസ്സിൽ ഉള്ളത്? അങ്ങനെ ആണെങ്കിൽ കുഞ്ഞാലിക്കുട്ടിയോടൊപ്പം ആർക്കും നിൽക്കാൻ പോലും പറ്റില്ലല്ലോയെന്നുള്ള കമന്റുകളും ഉണ്ട്. സിദ്ദിഖുമായി അധികം അടുക്കേണ്ടെന്നും സിദ്ദിഖ് ദിലീപിന്റെ ബിനാമിയാണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top