Connect with us

സിദ്ധിഖ് മകനെ ക്യാമറകണ്ണുകളിൽ നിന്ന് മാറ്റിനിർത്തി..റിസപ്ഷന്റെ വേദിയില്‍ വെച്ച് ആദ്യമായി ആ മുഖം പൊതു ജനം കാണുന്നു, വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് ഒപ്പം നിര്‍ത്തി അമൃത! മരുമകളുടെ കരുതൽ!ഇതാണ് സ്‌നേഹം.. മാധ്യ ശ്രദ്ധ നേടിയ ചിത്രങ്ങൾ ഇതാ

Malayalam

സിദ്ധിഖ് മകനെ ക്യാമറകണ്ണുകളിൽ നിന്ന് മാറ്റിനിർത്തി..റിസപ്ഷന്റെ വേദിയില്‍ വെച്ച് ആദ്യമായി ആ മുഖം പൊതു ജനം കാണുന്നു, വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് ഒപ്പം നിര്‍ത്തി അമൃത! മരുമകളുടെ കരുതൽ!ഇതാണ് സ്‌നേഹം.. മാധ്യ ശ്രദ്ധ നേടിയ ചിത്രങ്ങൾ ഇതാ

സിദ്ധിഖ് മകനെ ക്യാമറകണ്ണുകളിൽ നിന്ന് മാറ്റിനിർത്തി..റിസപ്ഷന്റെ വേദിയില്‍ വെച്ച് ആദ്യമായി ആ മുഖം പൊതു ജനം കാണുന്നു, വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് ഒപ്പം നിര്‍ത്തി അമൃത! മരുമകളുടെ കരുതൽ!ഇതാണ് സ്‌നേഹം.. മാധ്യ ശ്രദ്ധ നേടിയ ചിത്രങ്ങൾ ഇതാ

നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹ റിസപ്ഷൻ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി രണ്ടിനായിരുന്നു വിവാഹനിശ്ചയം നടന്നത്. അതിന് ശേഷം രണ്ടാഴ്ചകള്‍ക്ക് ഇപ്പുറമാണ് വിവാഹം. വിവാഹനിശ്ചയത്തെ കുറിച്ച് പറഞ്ഞും ചിത്രങ്ങളുമായി ഷഹീന്‍ എത്തിയിരുന്നു.

താരപുത്രന്റെ വിവാഹ വിശേഷങ്ങള്‍ക്കൊപ്പം താരസമ്പന്നമായ വിവാഹ വിരുന്നും കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി താരരാജാക്കന്മാരും ദിലീപ്, കാവ്യ മാധവന്‍, ബിജു മേനോൻ, മംമ്ത മോഹൻദാസ്, സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, ബി ഉണ്ണികൃഷ്ണന്‍, തുടങ്ങി വലിയ താരനിരയാണ് വിവാഹത്തിനെത്തിയത്.

ഷഹീന്റെ വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ഒപ്പം മറ്റൊരു വാര്‍ത്ത കൂടെ സോഷ്യല്‍ മീഡിയയിലും ചില യൂട്യൂബ് ചാനലുകളിലും സജീവമാണ്. സിദ്ധിഖിന്റെ രണ്ടാമത്തെ മകനെ കുറിച്ചുള്ള വാര്‍ത്തകള്‍!! ഭിന്ന ശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നല്‍കുകയായിരുന്നു സിദ്ധിഖ്

സിദ്ധിഖിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നത്. ഭിന്നശേഷിക്കാരനായത് കാരണം ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് മകനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ധിഖ് പുറത്ത് വിടാതിരുന്നത്. എന്നാല്‍ ഷഹീന്‍ അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആരാണ് എന്ന് വ്യക്തമായിരുന്നില്ല

റിസപ്ഷന്റെ വേദിയില്‍ വച്ചാണ് സിദ്ധിഖിന്റെ ആ മകനെ പൊതു ജനം കാണുന്നത്. അപ്പോള്‍ മുതല്‍ അവനെ കുറിച്ചുള്ള വാര്‍ത്തകളും സജീവമായി. വേദിയില്‍ ഷഹീന്റെ ഭാര്യയായി, സിദ്ധിഖിന്റെ മരുമകളായി കുടുംബത്തിലേക്ക് വന്ന ഡോ. അമൃതയും ആ മകന് പരിഗണന നല്‍കുന്നു. വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് നില്‍ക്കുന്ന അമൃത മാധ്യമശ്രദ്ധ നേടിയിരുന്നു.

സിനിമാ വിശേഷങ്ങളും പൊതു കാര്യങ്ങളും എല്ലാം സംസാരിക്കാന്‍ മധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താറുണ്ട് എങ്കിലും സിദ്ധിഖ് ഒരിക്കല്‍ പോലും തന്റെ കുടുംബ ജീവിതത്തെ കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല.

സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ മരണത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അടിച്ച് കൊന്നതാണെന്നും ചവിട്ടി കൊന്നതാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്.

വെള്ള നിറമുള്ള ഷര്‍ട്ടിലും മുണ്ടിലും വളരെ സിംപിളായിട്ടാണ് മെഗാസ്റ്റാര്‍ എത്തിയത്. അതേ സമയം പുതിയ ഗെറ്റപ്പില്‍ സ്റ്റൈലിഷ് ആയിട്ടാണ് മോഹന്‍ലാലിന്റെ വരവ്. ഇരുവരും ഒരുമിച്ച് വേദിയിലെത്തുകയും വധു വരന്മാര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വേദിയിലെ ചടങ്ങുകളിലെല്ലാം സന്നിഹിതരായിരുന്നു. വേദിയിലെത്തുന്നതിന് മുന്‍പ് സഹപ്രവര്‍ത്തകരോടെല്ലാം കുശലാന്വേഷങ്ങളൊക്കെ മമ്മൂട്ടി നടത്തിയിരുന്നു

ഭാര്യ കാവ്യ മാധവനൊപ്പം എത്തിയ ദിലീപും ചടങ്ങള്‍ ശ്രദ്ധേയനായി. ഫുള്‍ കൈ ഷര്‍ട്ടില്‍ വേറിട്ട ഗെറ്റപ്പിലായിരുന്നു ദിലീപിന്റെ എന്‍ട്രി. ഭാര്യയയുടെയും സുഹൃത്തുക്കളുടെയുമൊക്കെ സാന്നിധ്യത്തില്‍ തമാശകളൊക്കെ പറയുന്ന നടന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ ഫാന്‍സ് പേജുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

More in Malayalam

Trending

Recent

To Top