Social Media
കൂട്ടുകാർക്കൊപ്പം ഒത്തുകൂടി; ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രവുമായി ഗീതു മോഹൻദാസ്
കൂട്ടുകാർക്കൊപ്പം ഒത്തുകൂടി; ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രവുമായി ഗീതു മോഹൻദാസ്
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഗീതു മോഹൻദാസ്, മഞ്ജു, ഭാവന, പൂർണ്ണിമ ഇന്ദ്രജിത്ത്, സംയുക്ത വർമ്മ എന്നിവരൊക്കെ അക്കൂട്ടത്തിൽ പെടുന്നവരാണ്.
ഇപ്പോഴിതാ ഗീതു മോഹന്‍ദാസ് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളായ സംയുക്ത വര്‍മ്മയും ഭാവനയുമാണ് ചിത്രത്തിലുള്ളത്. കൂട്ടുകാർക്കൊപ്പം ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ഗീതു മോഹൻദാസ്. സംയുക്ത വർമ്മയ്ക്കും ഭാവനയ്ക്കും ഒപ്പമുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രമാണ് ഗീതു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിരിച്ചുകൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്ന താരസുന്ദരികളെയാണ് ചിത്രത്തിൽ കാണാനാവുക.
താരസുന്ദരികൾ ഒത്തുകൂടിയത് എന്നാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. ഭാവനയും സംയുക്തയും ഗീതുവും അടുത്ത സുഹൃത്തുക്കളാണ്. പൂർണിമ ഇന്ദ്രജിത്തും മഞ്ജു വാര്യരും കൂടി ചേർന്നാലേ ഈ ചങ്ങാതിക്കൂട്ടം പൂർണമാകൂ. . കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം ഒരിക്കലും മടിക്കാറില്ല.
മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ഭാവന, സംയുക്താ വര്‍മ്മ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവര്‍ സിനിമാ മേഖലയിലെ പകരം വയ്ക്കാനാകാത്ത സൗഹൃദത്തിന് ഉടമകളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ ഇവര്‍ എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണാറുള്ളൂ. എന്നിരുന്നാലും ഏതെങ്കിലും അവസരത്തില്‍ ഒന്നിച്ചു കൂടാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ഈ അടുത്ത സുഹൃത്തുക്കള്‍ നഷ്ടപ്പെടുത്താറില്ല.
ബിജു മേനോനുമായുള്ള വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് സംയുക്ത മേനോൻ. സംവിധായകൻ രാജീവ് രവിയമായുള്ള വിവാഹത്തോടെ അഭിനയം വിട്ട് സംവിധായകയുടെ വേഷത്തിലാണ് ഇപ്പോൾ ഗീതു മോഹൻദാസ്. നിവിന്‍ പോളിയെയും റോഷന്‍ മാത്യുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിന്ദിയിലും മലയാളത്തിലുമായി ഗീതു ഒരുക്കിയ മൂത്തോന്‍ കരിയറിലെ മികച്ച സിനിമയാണ്.
വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
