Connect with us

നിങ്ങളാരെങ്കിലും അമ്മ കഴിച്ച, അമ്മയുടെ എച്ചില്‍ പാത്രം കഴുകിയിട്ടുണ്ടോ.. ഞാന്‍ കഴുകിയിട്ടുണ്ട്, അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.. വീഡിയോയുമായി ജിഷിൻ മോഹൻ

Social Media

നിങ്ങളാരെങ്കിലും അമ്മ കഴിച്ച, അമ്മയുടെ എച്ചില്‍ പാത്രം കഴുകിയിട്ടുണ്ടോ.. ഞാന്‍ കഴുകിയിട്ടുണ്ട്, അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.. വീഡിയോയുമായി ജിഷിൻ മോഹൻ

നിങ്ങളാരെങ്കിലും അമ്മ കഴിച്ച, അമ്മയുടെ എച്ചില്‍ പാത്രം കഴുകിയിട്ടുണ്ടോ.. ഞാന്‍ കഴുകിയിട്ടുണ്ട്, അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.. വീഡിയോയുമായി ജിഷിൻ മോഹൻ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജിഷിന്‍ മോഹന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജിഷിന്‍ വില്ലനായും സഹതാരമായും എല്ലാം പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്‌. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇത്തവണ ജിഷിന് പങ്കുവച്ചത് ഒരു സന്ദേശമാണ്. അല്പം വികാരഭരിതമായ സന്ദേശം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കണ്ണൂരിലുള്ള വീട്ടില്‍, അമ്മയുടെ അടുത്തെത്തിയപ്പോഴാണ് ജിഷിന്‍ ആ സന്ദേശം ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചത്. ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വയ്ക്കുന്നതിനെ കുറിച്ചാണ് ജിഷിന്റെ വീഡിയോ. വീഡിയോയില്‍ നടന്‍ പറയുന്നത് ഇപ്രകാരമാണ്,

ഞാനും ഏട്ടനും ചെറുതായിരിയ്ക്കുന്ന സമയത്ത് അമ്മയ്ക്ക് വയ്യാതെയായി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, ”മക്കളേ അമ്മയ്ക്ക് വയ്യാത്തതല്ലേ നിങ്ങള്‍ കഴിച്ച പാത്രം കഴുകി വച്ചേക്ക്” എന്ന്. അന്ന് മുതല്‍ ഞാന്‍ കഴിച്ച പാത്രം ഞാന്‍ തന്നെയാണ് കഴുകി വയ്ക്കാറുള്ളത്. ഞാന്‍ കഴിച്ച പാത്രത്തിനൊപ്പം, ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിയ ഏതാനും ചില പാത്രങ്ങള്‍കൂടെ സിങ്കില്‍ ഉണ്ടെങ്കില്‍ അതും കഴുകി വയ്ക്കും. വര്‍ഷങ്ങളായുള്ള ശീലമാണ്.

ഞാന്‍ ഇത് പറയുന്നത് ആണ്‍കുട്ടികളെ ഉദ്ദേശിച്ചാണ്. നമ്മള്‍ രാവിലെ കുളിച്ചൊരുങ്ങി പുറത്തേക്ക് പോകും. ഫ്രഡ്‌സിനൊപ്പം കറങ്ങിയും സിനിമ കണ്ടും കളിച്ചും വരുമ്പോള്‍ അമ്മ എന്തെങ്കിലും ടിവിയില്‍ കണ്ടു കൊണ്ടിരിക്കുകയായിരിയ്ക്കും. നമുക്കുള്ള ഭക്ഷണവും മറ്റ് കാര്യങ്ങളും എല്ലാം ഒരുക്കി വച്ച് അപ്പോഴായിരിയ്ക്കും അമ്മ ഒന്ന് ഇരുന്നത്. നമ്മള്‍ വേഗം വന്ന് റിമോട്ട് തട്ടിപ്പറിച്ച് എന്തെങ്കിലും സ്‌പോട്‌സ് എങ്ങാനും വയ്ക്കും. ആ സമയം അമ്മയ്ക്ക് കൊടുത്തൂടെ.

നിങ്ങളാരെങ്കിലും അമ്മ കഴിച്ച, അമ്മയുടെ എച്ചില്‍ പാത്രം കഴുകിയിട്ടുണ്ടോ.. ഞാന്‍ കഴുകിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. വര്‍ഷങ്ങളായി നമ്മളുടെ എച്ചില്‍ പാത്രം കഴുകുകയും നമുക്കുള്ളതെല്ലാം ഉണ്ടാക്കി തരികയും ചെയ്യുന്ന അമ്മയുടെ എച്ചില്‍ പാത്രം ഒന്ന് കഴുകി വച്ചാല്‍ എന്താണ്. ചിന്തിക്കൂ..

ഈ മെസേജ് കണ്ട് എന്നെ കളിയാക്കാനും പൊങ്കാല ഇടാനും ചിലരെങ്കിലും വരാതിരുക്കില്ല. പക്ഷെ ആരെങ്കിലും ഒരാള്‍ എങ്കിലും ഇതേ കുറിച്ച് ചിന്തിച്ചാല്‍ അത് മതി എനിക്ക്. നമ്മള്‍ നമ്മുടെ ജീവിതത്തില്‍ ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളില്‍, ചിന്താഗതിയില്‍ ചെറിയ ഭേദഗതി വരുത്തിയാല്‍ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമ്മുടെ ഉറ്റവര്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കിയത് നിങ്ങളോട് ഷെയര്‍ ചെയ്യുന്നു- ജിഷിന്‍ പറഞ്ഞു

Continue Reading
You may also like...

More in Social Media

Trending

Recent

To Top