ഞാനൊരു ദുഷിച്ച ദാമ്പത്യ ബന്ധത്തിലാണ്, പക്ഷെ അപമാനം നേരിടേണ്ടി വരും എന്ന ഭയത്താല്‍ എനിക്ക് വിവാഹ മോചനം നടത്താന്‍ പേടിയാണെന്ന് ആരാധിക; തകർപ്പൻ മറുപടിയുമായി ആര്യ
ഞാനൊരു ദുഷിച്ച ദാമ്പത്യ ബന്ധത്തിലാണ്, പക്ഷെ അപമാനം നേരിടേണ്ടി വരും എന്ന ഭയത്താല്‍ എനിക്ക് വിവാഹ മോചനം നടത്താന്‍ പേടിയാണെന്ന് ആരാധിക; തകർപ്പൻ മറുപടിയുമായി ആര്യ
ഞാനൊരു ദുഷിച്ച ദാമ്പത്യ ബന്ധത്തിലാണ്, പക്ഷെ അപമാനം നേരിടേണ്ടി വരും എന്ന ഭയത്താല്‍ എനിക്ക് വിവാഹ മോചനം നടത്താന്‍ പേടിയാണെന്ന് ആരാധിക; തകർപ്പൻ മറുപടിയുമായി ആര്യ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആര്യ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. തുടര്‍ന്ന് ബിഗ്ഗ് ബോസിലും എത്തിയ ആര്യയെ കുറച്ചുകൂടെ അടുത്ത്, വ്യക്തിപരമായി അറിയാനും പ്രേക്ഷകര്‍ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.
അതില്‍ ഒരു ആരാധികയുടെ സങ്കടത്തിന് ആര്യ നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന്.
ഞാനൊരു ദുഷിച്ച ദാമ്പത്യ ബന്ധത്തിലാണ്. പക്ഷെ അപമാനം നേരിടേണ്ടി വരും എന്ന ഭയത്താല്‍ എനിക്ക് വിവാഹ മോചനം നടത്താന്‍ പേടിയാണ് എന്നാണ് ഒരു ആരാധിക ആര്യയോട് പറഞ്ഞത്. അതിന് ആര്യ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.
മെസേജ് കണ്ട ആര്യ ആശ്ചര്യപ്പെടുകയാണ് ഉണ്ടായത്. നിങ്ങള്‍ എന്നെ കളിയാക്കുകയാണോ എന്നായിരുന്നു നടിയുടെ ആദ്യത്തെ ചോദ്യം. പ്രിയപ്പെട്ടവളെ, നിങ്ങള്‍ നിങ്ങളോട് തന്നെ എന്താണ് ചെയ്യുന്നത് എന്ന് എന്തെങ്കിലും ധാരണയുണ്ടോ എന്നും ആര്യ ചോദിച്ചു.
എത്രയും പെട്ടന്ന് നിങ്ങളുടെ ബന്ധുക്കളെ വിവരം അറിയിക്കുക. അത് പ്രയാസമാണെങ്കില്‍ എന്നോട് പറയുക, ഇന്‍ബോക്സില്‍ വരൂ. ദയവ് ചെയ്ത് മിണ്ടാതെ ഇരിക്കരുത്. മിണ്ടാതിരിക്കുന്നത് നിങ്ങള്‍ കുറ്റ കൃത്യത്തിന് കൂട്ടു നില്‍ക്കുന്നത് പോലെയാണ്. അതുകൊണ്ട് ദയവ് ചെയ്ത് തുറന്ന് സംസാരിക്കുക. ആര്യയുടെ സന്ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ നല്ല പിന്തുണയാണ് ലഭിയ്ക്കുന്നത്. ഗാര്‍ഹിക – സ്ത്രീധന പീഡനത്തിന്ഫെ പേരില്‍ പെണ്‍കുട്ടികള്‍ മരിക്കുന്നത് തുടര്ക്കഥയായിരിയ്ക്കുന്ന സാഹചര്യത്തിലാണ് ആര്യയുടെ ഈ പ്രതികരണം
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...