Connect with us

എല്ലായ്‌പ്പോഴും ഞാൻ ഈ കൈകളിൽ സുരക്ഷിത; കുഞ്ഞിനെപ്പോലെ അവൻ എന്നെ പരിപാലിക്കുന്നു

Malayalam

എല്ലായ്‌പ്പോഴും ഞാൻ ഈ കൈകളിൽ സുരക്ഷിത; കുഞ്ഞിനെപ്പോലെ അവൻ എന്നെ പരിപാലിക്കുന്നു

എല്ലായ്‌പ്പോഴും ഞാൻ ഈ കൈകളിൽ സുരക്ഷിത; കുഞ്ഞിനെപ്പോലെ അവൻ എന്നെ പരിപാലിക്കുന്നു

താൻ അമ്മയാകാൻ പോകുന്നുവെന്നുള്ള വാർത്ത പേർളി മാണി തന്നെയാണ് സന്തോഷ വിവരം ആരാധകരുമായി പങ്കുവെച്ചത് ഇരുവരും ഒന്നിച്ചുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീനിഷും പേളിയും.

‘എല്ലായ്‌പ്പോഴും ഞാൻ ഈ കൈകളിൽ സുരക്ഷിതയാണ്. അവൻ എന്നെ ഒരു കുഞ്ഞിനെപ്പോലെ പരിപാലിക്കുന്നു, ഞാൻ എപ്പോഴും സന്തോഷവതിയാണെന്ന് ഉറപ്പാക്കുന്നു. നെഗറ്റീവ് സിനിമകളോ വാർത്തകളോ കാണാൻ അദ്ദേഹം എന്നെ അനുവദിക്കുന്നില്ല. ഞങ്ങളുടെ ആദ്യത്തെ സ്കാനിൽ സന്തോഷത്തോടെ കണ്ണുനീർ പൊഴിച്ചത് അവനായിരുന്നു. നൂറാമത്തെ തവണ ‘അനിയത്തിപ്രാവ്’ കണ്ട് ഞാൻ കരയുമ്പോഴും അവനെനിക്ക് ടിഷ്യു എടുത്തുതരുന്നു. കൃത്യസമയത്ത് മരുന്ന് കഴിക്കാൻ എന്നെ ഓർമ്മപ്പെടുത്തുന്നു .. ഉറക്കത്തിന് കാവലാവുന്നു.. കുഞ്ഞുമായി രഹസ്യ സംഭാഷണങ്ങൾ നടത്തുന്നു … രാത്രിയിൽ ഞാൻ പാൽ കുടിക്കുന്നുവെന്ന് ഉറപ്പാക്കുന്നു, അവസാനത്തെ സിപ്പിനായി കാത്തിരിക്കുന്നു… വൈകുന്നേരങ്ങളിൽ എന്നോടൊപ്പം നടക്കുന്നു.. ഉറങ്ങാനാവാതെ ഇരിക്കുമ്പോൾ എനിക്ക് കൂട്ടുതരുന്നു…

എന്നെ ഉറക്കാൻ എന്റെ പ്രിയപ്പെട്ട പാട്ടുകൾ പ്ലേ ചെയ്യുന്നു … എല്ലാ രാത്രിയിലും എന്റെ വയറിൽ മോയ്‌സ്ചറൈസർ ക്രീം പുരട്ടുന്നു. എന്റെ എല്ലാ തമാശകൾക്കും അദ്ദേഹം ചിരിക്കുന്നു … ഞാനെത്ര സുന്ദരിയാണെന്ന് എന്നെ ഓർമ്മപ്പെടുത്തുന്നു … എനിക്ക് വേണ്ടത് കഴിക്കാൻ എന്നെ അനുവദിക്കുന്നു … എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ അവൻ എപ്പോഴും എന്നോട് പറയുന്നു …ഈ പട്ടിക നീണ്ടതാണ്…. മുഴുവൻ ഹൃദയത്തോടെ ഞാനവനെ സ്നേഹിക്കുന്നു. ഈ പ്രിയപ്പെട്ട മനുഷ്യന്റെ മനോഹരമായ ഒരു പതിപ്പ് എന്റെ ഉള്ളിൽ വഹിക്കായത് ഭാഗ്യമാണ്. ഞാൻ അവനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു, ഈ പ്രിയപ്പെട്ട മനുഷ്യന്റെ മനോഹരമായ ഒരു പതിപ്പ് എന്റെ ഉള്ളിൽ വഹിക്കാനായത് ഭാഗ്യമായി കരുതുന്നു, ലവ് യു ശ്രീനി.”എന്നാണ് പേർളി കുറിച്ചത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top