Social Media
രാജ്ഞിമാർ കരയില്ല, അഗ്നിപോലെ ജ്വലിക്കും.. ഭാവനയുടെ പുതിയ വീഡിയോ ഞെട്ടിച്ചു!
രാജ്ഞിമാർ കരയില്ല, അഗ്നിപോലെ ജ്വലിക്കും.. ഭാവനയുടെ പുതിയ വീഡിയോ ഞെട്ടിച്ചു!
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു താരം. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്
ഭാവന സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. താരം പങ്കിടുന്ന പോസ്റ്റുകളൊക്കെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം താരം പങ്കിട്ട ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. കറച്ച് കാലത്തിനു ശേഷം ഭാവന അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ പകർത്തിയ ചിത്രങ്ങളായിരുന്നു ഭാവന പങ്കിട്ടത്.
ഇപ്പോഴിതാ ഭാവനയുടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്. രാജ്ഞിമാർ കരയില്ല, അഗ്നിപോലെ ജ്വലിക്കും എന്ന് അർത്ഥം വരുന്ന ഗാനം പശ്ചാത്തലത്തിൽ വരുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും വാട്ട്സാപ്പ് സ്റ്റാറ്റസായും ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് സ്റ്റോറിയായുമൊക്കെ നിറഞ്ഞിരിക്കുകയാണ് ഈ വീഡിയോ ഇപ്പോൾ.
എലിസബത്ത് ബോലാൻഡ്, ആൻഡ്രൂ ഓസ്റ്റിൻ, അവിവ മോംഗിലോ എന്നിവർ എഴുതിയ എ പ്രിൻസസ് ഡോണ്ട് ക്രൈ എന്ന വരികളിലുള്ള അവിവാ എന്ന ഗാനമാണ് ഭാവനയുടെ ഈ പുതിയ വീഡിയോയുടെ പശ്ചാത്തലമായി വരുന്നത്. ഭാവന നിറ ചിരിയോടെ വേദിയിൽ നിൽക്കുന്നതും കൈയ്യടിക്കുന്നതും ആനന്ദനൃത്തം ചവിട്ടുന്നതിൻ്റെയുമൊക്കെ വീഡിയോ ഞൊടിയിടയിലാണ് വൈറലായി മാറിയിരിക്കുന്നത്.
അതീവ സന്തുഷ്ടയായി സദസ്സിലിരുന്ന് ഗാനമാസ്വദിക്കുന്നതും കൈയ്യടിച്ച് നിറചിരിയോടെ സന്തോഷം വിതറുന്നതുമൊക്കെ വീഡിയോയിലുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്സ് എന്ന വസ്ത്ര വ്യാപാരസ്ഥാപനത്തിൻ്റെ ഇൻസ്റ്റാ ഹാൻഡിലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വീഡിയോ പങ്കിട്ടുകൊണ്ട് ലേബൽ എം കുറിച്ചിരിക്കുന്ന വാക്കുകളും ആരാധകരുടെ പ്രിയം പിടിച്ചു പറ്റുന്നത് തന്നെയാണ്. വിജയം കൈവരിച്ച എല്ലാ സ്ത്രീകൾക്കും പിന്നിൽ അത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകളുടെ പിൻബലവുമുണ്ട്. സധൈര്യം നിലകൊണ്ടുകൊണ്ട് ഒരു കൂട്ടം സ്ത്രീകൾക്ക് കരുത്തായി മാറുന്നതിന് ഒരുപാട് നന്ദി ഭാവനാ. നിങ്ങളുടെ ശബ്ദവും സ്ഥിരോത്സാഹവുമാണ് നിങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ഞങ്ങളെ ഓരോരുത്തരെയും പ്രാപ്തരാക്കുന്നത്. വളരെ കരുത്തയായ ഒരു സ്ത്രീ പവർഫുള്ളും അതേസമയം സോഫ്റ്റുമാണ്. അവളുടെ അന്തസത്ത അല്ലെങ്കിൽ ഉൾക്കരുത്ത് ഈ ലോകത്തിനു തന്നെ വലിയൊരു സമ്മാനമാണ്. ലേബൽ എം കുറിച്ചതിങ്ങനെയാണ്.
കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു. വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
