Connect with us

കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്ത് യുവനടി; ആളെ മനസ്സിലായോ?

Social Media

കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്ത് യുവനടി; ആളെ മനസ്സിലായോ?

കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്ത് യുവനടി; ആളെ മനസ്സിലായോ?

മലയാള സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് താല്പര്യമുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടിക്കാലത്തെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി അഹാന . വെള്ളത്തിൽ കളിക്കുന്ന കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ഫൊട്ടോയാണ് അഹാന ഷെയർ ചെയ്തത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്.

യുവനടിമാരിൽ ശ്രദ്ധേയായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലെയും സ്റ്റാറാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. അടുത്തിടെ സംവിധായിക എന്ന രീതിയിലും അഹാന ശ്രദ്ധ നേടിയിരുന്നു. അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ മാത്രം നാലര മില്യണോളം ആളുകളാണ് കണ്ടത്.

അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.

More in Social Media

Trending

Recent

To Top