Social Media
”എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും”; വൈറലായി ചിത്രങ്ങൾ
”എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും”; വൈറലായി ചിത്രങ്ങൾ
ജിമ്മില്‍ നിന്നുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ജയറാം. ”എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി ജയറാം കുറിച്ചിരിക്കുന്നത്. അടുത്ത മലയാളം സിനിമ ഏതാണ് എന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റായി ചോദിക്കുന്നത്.
യറാം രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റ് വര്‍ക്കൗട്ട് തുടങ്ങും എന്ന കാര്യവും മകനും നടനുമായ കാളിദാസ് ജയറാം പങ്കുവച്ചിരുന്നു. ‘നിങ്ങളുടെ ഒഴിവുകഴിവുകളേക്കാള്‍ ശക്തനായിരിക്കുക. ഈ മനുഷ്യന് ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വര്‍ക്ക് ഔട്ട് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രായത്തില്‍ അദ്ദേഹം നില്‍ക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാല് ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും” എന്നാണ് ജയറാമിന്റെ ചിത്രം പങ്കുവെച്ച് കാളിദാസ് കുറിച്ചത്.
സംസ്കൃത ഭാഷയിലുള്ള നമോ, മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് എന്നിവയാണ് ജയറാമിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍. പൊന്നിയിന്‍ സെല്വന് ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകുമെന്നാണ് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
