Social Media
സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, ആരോഗ്യത്തോടെയിരിക്കുക..രജനീകാന്തിന് പിറന്നാളാശംസകളുമായി മമ്മൂട്ടി
സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, ആരോഗ്യത്തോടെയിരിക്കുക..രജനീകാന്തിന് പിറന്നാളാശംസകളുമായി മമ്മൂട്ടി
രജനീകാന്തിന്‍റെ 71-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച മണി രത്നം ചിത്രം ‘ദളപതി’യുടെ ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നത്. “സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക”, ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.
അതേസമയം ആരാധകർ ക്രിയേറ്റീവ് പോസ്റ്ററുകളുടെയും വീഡിയോകളുടെയും രൂപത്തിലാണ് പ്രിയതാരത്തിന് ജന്മദിനാശംസകൾ ട്വിറ്ററിലൂടെ പങ്കിടുന്നത്. ആരാധകർ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും അദ്ദേഹത്തിന്റെ പഴയ സിനിമകൾ പ്രദർശിപ്പിച്ചുമൊക്കെയാണ് ആഘോഷിക്കുന്നത്. നടന്റെ ആരാധകർ ദിവസം മുഴുവൻ സംസ്ഥാനത്തുടനീളം നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
