Social Media
‘മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ’; പുത്തൻ ഡാൻസ് വീഡിയോയുമായി ശോഭന
‘മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ’; പുത്തൻ ഡാൻസ് വീഡിയോയുമായി ശോഭന
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ശോഭന. ഇപ്പോൾ നൃത്തത്തിന്റെ ലോകത്താണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരു പുതിയ നൃത്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശോഭന.
‘മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ’ എന്ന കാപ്ഷനോട് കൂടിയാണ് ശോഭന ഈ വീഡിയോ പങ്കുവച്ചത്.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.