Malayalam
എന്റെ… മകളെ നെഞ്ചോട് ചേർത്ത് പൃഥ്വിരാജ്; വൈറലായി ചിത്രം
എന്റെ… മകളെ നെഞ്ചോട് ചേർത്ത് പൃഥ്വിരാജ്; വൈറലായി ചിത്രം
പ്രേക്ഷകരുടെ ഇഷ്ട്ട താരകുടുംബമാണ് മല്ലിക സുകുമാരനെത്. ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താൽപര്യകൂടുതലുണ്ട്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമായാണ് പൃഥ്വിരാജ് എത്താറുള്ളത്
ഇപ്പോഴിതാ, മകള്‍ക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. മകളെ നെഞ്ചോടു ചേര്‍ക്കുന്ന ചിത്രത്തിന് ‘എന്റെ’ എന്നാണ് പൃഥ്വി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിനു താഴെ ‘എന്റേതും’ എന്ന തിരുത്തുമായി സുപ്രിയയും എത്തിയിട്ടുണ്ട്.
ആലിയെ മിസ് ചെയ്യുന്നുവെന്ന കമന്റുമായാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ഥന എത്തിയത്. പതിവുപോലെ ചിത്രത്തില്‍ ആലിയുടെ മുഖം കാണാനാകില്ല. ജേക്കബ് ബാബുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ആലിയുടെ കഴിഞ്ഞ പിറന്നാളിന് മകളുടെ മുഖം വ്യക്തമാകുന്ന ചിത്രം പൃഥ്വിയും സുപ്രിയയും പങ്കുവച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.